ന്യൂഡൽഹി : ഇന്ത്യ – ചൈന അതിർത്തി സംഘർഷങ്ങളെപ്പറ്റി ഉത്തരവാദിത്വരഹിത പ്രസ്താവനകൾ തുടർച്ചയായി നടത്തുന്ന കോൺഗ്രസ് നേതാവ് രാഹുലിനെതിരെ മുൻ സൈനിക മേധാവിമാരുടെ രൂക്ഷ വിമർശനം. വിവരമില്ലായ്മയോ ജവഹർലാൽ നെഹ്റു നടത്തിയ ചരിത്രപരമായ വിഡ്ഢിത്തം മറയ്ക്കാനുള്ള ശ്രമമോ ആണ് രാഹുൽ നടുത്തുന്നതെന്ന് മുൻ സൈനിക മേധാവിമാർ പറയുന്നു.
തിബറ്റിനെ ഒരു താലത്തിലാക്കി ചൈനയ്ക്ക് കാഴ്ച് വെച്ചത് നെഹ്റുവായിരുന്നു എന്ന കാര്യം രാഹുലിനറിയാമോ എന്നും മുൻ സൈനിക മേധാവി ചോദിച്ചു. അക് സായ് ചിന്നിലൂടെ ചൈന റോഡുകൾ നിർമ്മിക്കുകയും പിന്നീട് പിടിച്ചെടുക്കുകയും ചെയ്തപ്പോഴും പ്രധാനമന്ത്രി നെഹ്റു ആയിരുന്നു. സ്വാതന്ത്യാനന്തരം അരനൂറ്റാണ്ടിലേറെക്കാലം രാജ്യം ഭരിച്ച കോൺഗ്രസ് അതിത്തികളിലെ അടിസ്ഥാന സൗകര്യ വികസനത്തനും റോഡ് നിർമാണത്തിനും എന്താണ് ചെയ്തത്. ഇപ്പോൾ കേന്ദ്രസർക്കാർ അതിർത്തിയിൽ ചെയ്യുന്ന പ്രവൃത്തികൾ അന്നേ ചെയ്തിരുന്നെങ്കിൽ അതിർത്തിയിൽ നമുക്ക് എത്രയോ മുൻതൂക്കം ലഭിക്കേണ്ടതായിരുന്നു. 1962 ലെ യുദ്ധത്തിന് ശേഷവും അതിർത്തികളിൽ യതൊന്നും ചെയ്യാൻ ഇന്ത്യ തയാറായിട്ടില്ല. അതാണ് ഇപ്പോൾ കേന്ദ്രസർക്കാർ ചെയ്തുകൊണ്ടിരിക്കുന്നത്. ദേശസുരക്ഷയുമായും രാജ്യത്തിന്റെ പരമാധികാരിയായും ബന്ധപ്പെട്ട വിഷയങ്ങളിൽ പ്രതിപക്ഷ കക്ഷികളും നേതാക്കളും കൂടുതൽ ഉത്തരവാദിത്വവും പിന്തുണയും നൽകേണ്ടതുണ്ട്. ഇതിന് വിരുദ്ധമായതെന്നും രാജ്യത്തിന്റെ താൽപ്പര്യങ്ങൾക്ക് എതിരാണ്, സൈനിക മേധാവിമാർ പറഞ്ഞു.
ലഫ് ജനറൽ ജെബിഎസ് യാദവ്, ലഫ് ജനറൽ എച്ച് എസ് കൻവർ, ലഫ് ജനറൽ ആർ. എൻ. സിങ്,ലഫ് ജനറൽ എസ്. കെ പട്യൽ, ലഫ് ജനറൽ നിതിൻ കോഹ്ലി, മേജർ ജനറൽ പി. കെ മുല്ലിക്, ലഫ് ജനറൽ വി.കെ ചതുർവേദി, ലഫ് ജനറൽ സുനിൽ കുമാർ, മേജർ ജനറൽ എം. ശ്രീവാസ്തവ എന്നിവരാണ് രഹുലിനെതിരെ രംഗത്തെത്തിയത്.
ലഡാക്കിലെ ഇന്ത്യ- ചൈന അതിർത്തി തർക്കത്തിൽ സൈന്യത്തിന്റെ മനോവീര്യം തകർക്കുന്ന തരത്തിലുള്ള നിരവധി പ്രസ്താവനകളാണ് കഴിഞ്ഞ രണ്ടാഴ്ചയായി രാഹുൽ നിരന്തരം നടത്തുന്നത്. ലഡാക്കിൽ ചൈനീസ് സൈന്യം ഇന്ത്യൻ അതിർത്തികൾ കൈയടക്കിയെന്ന തരത്തിലുള്ള പ്രചരണങ്ങളാണ് രാഹുൽ നടത്തിയത്.
Post Your Comments