KeralaLatest NewsNews

നിതിന്റെ മൃതദേഹം കൊച്ചിയില്‍ എത്തി, ഇനി കോഴിക്കോട്ടേക്ക് ; സംസ്‌കാരം വൈകീട്ട്

കോഴിക്കോട്: വിദേശത്ത് കുടുങ്ങിയ ഗര്‍ഭിണികളെ നാട്ടിലെത്തിക്കാന്‍ നിയമപോരാട്ടം നടത്തി ദുബായില്‍ മരിച്ച പ്രവാസി നിതിന്റെ മൃതദേഹം കൊച്ചിയില്‍ എത്തിച്ചു. ഉടന്‍ തന്നെ ആംബുലന്‍സില്‍ കോഴിക്കോട്ടേക്ക് പുറപ്പെടും. സംസ്‌കാരം വൈകിട്ട് പേരാമ്പ്രയില്‍. കഴിഞ്ഞ ദിവസമാണ് ദുബായിലെ താമസസ്ഥലത്തു വച്ച് നിതിന്‍ മരിച്ചത്. പ്രിയതമന്റെ വിയോഗം അറിയാതെ ആതിര ഇന്നലെ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി.

നാട്ടിലെത്താന്‍ ആതിരയോടൊപ്പം അന്ന് നിതിനും ടിക്കറ്റ് ലഭിച്ചിരുന്നെങ്കിലും തന്നേക്കാള്‍ ആത്യാവശ്യമായി നാട്ടിലെത്തേണ്ട മറ്റൊരാള്‍ക്ക് നിതിന്‍ ആ ടിക്കറ്റ് നല്‍കുകയായിരുന്നു. പ്രസവ സമയത്ത് നാട്ടിലെത്താമെന്ന് നിതിന്‍ ആതിരക്ക് വാക്കും നല്‍കിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസമാണ് നിതിന്റെ മരണവാര്‍ത്ത ബന്ധുക്കളെ തേടിയെത്തിയത്.

തുടര്‍ന്ന് പ്രസവത്തിനു മുമ്പുള്ള കോവിഡ് പരിശോധനയ്‌ക്കെന്ന പേരില്‍ ആതിരയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. ജൂലൈ ആദ്യവാരമാണു പ്രസവത്തീയതി കണക്കാക്കിയതെങ്കിലും നിതിന്റെ മരണവിവരം അറിയിക്കുന്നതിനു മുമ്പ് പ്രസവശസ്ത്രക്രിയ നടത്താന്‍ ബന്ധുക്കള്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്നലെ രാവിലെ 11.40ന് ആതിര പെണ്‍കുഞ്ഞിനു ജന്മം നല്‍കി. ലോക്ഡൗണില്‍ വിദേശത്തു കുടുങ്ങിയ ഗര്‍ഭിണികളെ നാട്ടിലെത്തിക്കണമെന്നാവശ്യപ്പെട്ടു സുപ്രീം കോടതിയെ സമീപിച്ചതോടെയാണു ദുബായില്‍ ഐടി എന്‍ജിനീയറായ ആതിര ശ്രദ്ധേയയായത്.

shortlink

Related Articles

Post Your Comments


Back to top button