കോഴിക്കോട്: കോഴിക്കോട്: പ്രവാസി മലയാളിയായ നിധിന്‍ ചന്ദ്രന്റെ മരണം കേരളക്കരയെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. പൊന്നോമയുടെ മുഖം ഒരിക്കലെങ്കിലും കാണാനോ തന്റെ പ്രിയപ്പെട്ടവളോട് അവസാനയാത്ര പറയാനോ കഴിയാതെ നിധിന്‍ പ്രവാസ ലോകത്ത് വെച്ച് യാത്രയായി. ഇനി ആതിരയും കുഞ്ഞു തനിച്ചാണ്. അവരെ നിതിന്‍ വിട്ടകന്ന സത്യം ആതിര മനസ്സിലാക്കി കഴിഞ്ഞു . ആതിരയെ സമാധാനിപ്പിക്കാന്‍ ആര്‍ക്കും ആകുന്നില്ല. ഇതിനിടെ ദുബായില്‍ മരിച്ച പ്രവാസി നിതിന്റെ മൃതദേഹം കൊച്ചിയില്‍ എത്തിച്ചു. ആംബുലന്‍സില്‍ കോഴിക്കോട്ടേക്ക് മൃതദേഹം കൊണ്ടു പോയി.
പ്രസവ ശേഷം ഭാര്യ ആതിര ചികിത്സയില്‍ കഴിയുന്ന ആശുപത്രിയിലേക്ക് മൃതദേഹം കൊണ്ടുപോകാനും ശ്രമിക്കുന്നുണ്ട്. ആശുപത്രി അധികൃതര്‍ അതിന് അനുമതി നല്‍കിയില്ലെങ്കില്‍ ആംബുലന്‍സില്‍ ആതിരയെ പേരാമ്പ്രയിലെ വീട്ടിലെത്തിക്കും. സംസ്‌കാരം വൈകിട്ട് പേരാമ്പ്രയില്‍ നടക്കും.കഴിഞ്ഞദിവസമാണ് നിധിന്റെ ഭാര്യ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പ്രസവ ശേഷം വിശ്രമത്തിലായിരുന്ന ആതിരയെ ബന്ധുക്കള്‍ നിധിന്റെ വിയോഗ വാര്‍ത്ത അറിയിച്ചിരുന്നില്ല. മൃതദേഹം ഇന്ന് നാട്ടില്‍ എത്തിക്കുമെന്ന് വിവരം ലഭിച്ചതോടെയാണ് നിധിന്റെ മരണം ഇന്നലെ രാത്രിയോടെ ആതിരയെ അറിയിച്ചത്.
കോവിഡ് കാലത്ത് വിദേശത്ത് നിന്ന് ഗര്‍ഭിണികള്‍ അടക്കമുള്ള പ്രവാസികള്‍ക്ക് മടങ്ങി വരാനായി നിധിനും ആതിരയുമാണ് സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. മെയ് എട്ടിന് വന്ദേഭാരത് മിഷനിലെ ആദ്യ വിമാനത്തില്‍ ആതിര നാട്ടിലേക്ക് തിരിച്ചു. ഭാര്യക്കൊപ്പം നാട്ടിലേക്ക് മടങ്ങാന്‍ നിധിന് അനുമതി ലഭിച്ചിരുന്നെങ്കിലും ആ അവസരം നിധിന്‍ മറ്റൊരാള്‍ക്ക് നല്‍കുകയായിരുന്നു. പ്രസവ സമയത്ത് നാട്ടിലെത്താമെന്നായിരുന്നു നിതിന്‍ ആതിരക്ക് നല്‍കിയ വാക്ക്. അത് വേദനിക്കുന്ന ഓര്‍മ്മയാണ് ഇന്ന് ആതിരയ്ക്ക്.ആകെ തളര്‍ന്ന ആതിരയ്ക്ക് അടുത്തേക്ക് നിതിന്റെ മൃതദേഹം എത്തുമ്ബോള്‍ എങ്ങനെ ആ കുട്ടിയെ സമാധാനിപ്പിക്കുമെന്ന് ആര്‍ക്കും അറിയില്ലെന്നതാണ് വസ്തുത.
പ്രസവം കഴിയും വരെ നിതിന്റെ മരണ വിവരം ആതിര അറിഞ്ഞില്ല. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ കോവിഡ് പരിശോധനക്കെന്ന പേരു പറഞ്ഞ് ആതിരയെ പ്രവേശിപ്പിക്കുയായിരുന്നു. മൊബൈല്‍ സംവിധാനങ്ങളൊന്നും നല്‍കാതെ ഗര്‍ഭാകാല പരിചരണത്തിന് ആശുപത്രിയിലേക്ക് മാറ്റി. ആദ്യകുഞ്ഞിന്റെ പിറവി ജന്മനാട്ടിലാവണമെന്ന സ്വപ്നത്തിനൊപ്പം നിന്ന ഭര്‍ത്താവിന്റെ വിയോഗവാര്‍ത്ത, ഒന്‍പതു മാസം ഗര്‍ഭിണിയായ ആതിരയെ എങ്ങനെ അറിയിക്കുമെന്നു ബന്ധുക്കള്‍ക്കറിയില്ലായിരുന്നു.
Post Your Comments