KeralaLatest NewsNews

നി​തി​ന്‍റെ മ​ര​ണത്തിൽ ,അനുശോചനം അറിയിച്ച് മു​ഖ്യ​മ​ന്ത്രി

തിരുവനന്തപുരം : പ്രവാസി മലയാളി പേരാമ്പ്ര മുയിപ്പോത്ത് സ്വദേശിയായ നിധിൻ ചന്ദ്രൻ്റെ മ​ര​ണത്തിൽ ,അനുശോചനം അറിയിച്ച് മു​ഖ്യ​മ​ന്ത്രി പിണറായി വിജയൻ. നിധിൻ ചന്ദ്രൻ്റെ വേർപാട് ഒരു നാടിനെയാകെയാണ് കണ്ണീരണിയിച്ചത്. പ്രവാസി ക്ഷേമവുമായി ബന്ധപ്പെട്ട് പ്രവർത്തനനിരതനായിരുന്ന നിധിൻ്റെ മരണം വലിയൊരു നഷ്ടമാണ്. അദ്ദേഹത്തിൻ്റെ കുടുംബത്തിൻ്റെ ദു:ഖത്തിൽ പങ്കു ചേരുന്നുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ

പേരാമ്പ്ര മുയിപ്പോത്ത് സ്വദേശിയായ നിധിൻ ചന്ദ്രൻ്റെ വേർപാട് ഒരു നാടിനെയാകെയാണ് കണ്ണീരണിയിച്ചത്. കോവിഡ് ലോക്ഡൗൺ കാരണം വിദേശത്ത് പെട്ടു പോയ ഗർഭിണികളെ നാട്ടിൽ എത്തിക്കുന്നതിനാവശ്യമായ നടപടികൾ കേന്ദ്ര സർക്കാരിൻ്റെ ഭാഗത്തു നിന്നുണ്ടാകുന്നതിനായി നിധിനും ഭാര്യ ആതിരയും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. അതുകൂടി പരിഗണിച്ചാണ് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. പ്രവാസി ക്ഷേമവുമായി ബന്ധപ്പെട്ട് പ്രവർത്തനനിരതനായിരുന്ന നിധിൻ്റെ മരണം വലിയൊരു നഷ്ടമാണ്. അദ്ദേഹത്തിൻ്റെ കുടുംബത്തിൻ്റെ ദു:ഖത്തിൽ പങ്കു ചേരുന്നു.

https://www.facebook.com/PinarayiVijayan/photos/a.969029933188837/3099858273439315/?type=3&__xts__%5B0%5D=68.ARDbo8Jtjy30deNam3vDau0Wx3YMgaKg_3pFkbE-ErtyKeoIQOp66Ca6jjarg-McjQMR-fP8AOAmbimEWwc6SqsVMMOLe9ptALaMNGI-khZi-C2rhlVcnqyqmnNoIOCwRiZF4b49x9QeQ3m_LNLzDnXO9UNGCquaUIoYdWjiAPQ_eHIm7JdGTir6c8K5-3kPezahO0pUVHnd0_IAOcDsly36FEqeDMzdiUC2ugtcaG9KfDJKn7P1aqMHWYWVP-_CZrxtbJN-b9vzUs7ZKjzk-wog2M1Ghr1-qlMIGB2JQgZE4kMpFDxdBpRkruYgweHRn-KrtqDMQt5ADEi6g8Pn1DcV_Q&__tn__=-R

ദു​ബാ​യി​ൽ താ​മ​സ സ്ഥ​ല​ത്ത് തി​ങ്ക​ളാ​ഴ്ച​യാ​ണ് നിതിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഉ​റ​ക്ക​ത്തി​നി​ടെ ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യ​താ​ണു മ​ര​ണ​കാ​ര​ണ​മെ​ന്നു ക​രു​തു​ന്നു. സ്വ​കാ​ര്യ കമ്പ​നി​യി​ൽ എ​ൻ​ജി​നി​യ​റാ​യ നി​തി​ൻ സാ​മൂ​ഹി​ക​സേ​വ​ന രം​ഗ​ത്ത് സജീവ സാന്നിധ്യമായിരുന്നു. ദു​ബാ​യി​ലെ ഐ​ടി ക​മ്പ​നി​യി​ൽ ഉ​ദ്യോ​ഗ​സ്ഥ​യാ​യ ആ​തി​ര ഏ​ഴു​മാ​സം ഗ​ർ​ഭി​ണി​യാ​യി​രു​ന്നു. പ്ര​സ​വ​ത്തി​ന് നാ​ട്ടി​ലെ​ത്താ​ൻ താ​ത്പ​ര്യ​പ്പെ​ട്ട് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​ക​യും പ്ര​ത്യേ​ക വി​മാ​ന സ​ർ​വീ​സ് ആ​രം​ഭി​ച്ച​പ്പോ​ൾ ആ​തി​ര​യ്ക്ക് അ​വ​സ​രം ല​ഭി​ക്കു​ക​യും ചെയ്തിരുന്നു. നി​തി​നും ഭാ​ര്യ​ക്കൊ​പ്പം നാ​ട്ടി​ലേ​ക്കെ​ത്താ​ൻ അ​വ​സ​ര​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ ഭാ​ര്യ​യ്ക്കൊ​പ്പം നാ​ട്ടി​ലേ​യ്ക്കെ​ത്താ​നു​ള്ള അ​വ​സ​രം മ​റ്റൊ​രാ​ൾ​ക്കാ​യി   ന​ൽ​കു​ക​യാ​യി​രു​ന്നു. കോ​ഴി​ക്കോ​ട് മു​യി​പ്പോ​ത്ത് സ്വ​ദേ​ശി റി​ട്ട. ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കു​നി​യി​ൽ രാ​മ​ച​ന്ദ്ര​ന്‍റെ​യും ല​ത​യു​ടെ​യും മ​ക​നാ​ണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button