COVID 19Latest NewsUAENewsGulf

നിതിന്‍ ചന്ദ്രന്‍റെ സ്‍മരണയ്ക്കായി കോഴിക്കോട്ടേക്ക് ചാര്‍ട്ടേഡ് വിമാനം; നാട്ടിലെത്തിയത് 215 പ്രവാസികള്‍

ദുബായ് : ജൂൺ എട്ടിന് ദുബായിൽ വെച്ച് അകാലത്തിൽ മരണമടഞ്ഞ മലയാളി പ്രവാസി നിതിൻ ചന്ദ്രന്റെ സ്മരണയ്ക്കായി കേരളത്തിലേക്ക് ചാർട്ടേഡ് വിമാനം. 100 സ്ത്രീകളും കുട്ടികളുമടക്കം 215 യാത്രക്കാരാണ് ഷാർജയിൽ നിന്ന് കോഴിക്കോടേക്കുള്ള ചാർട്ടേഡ് വിമാനത്തിൽ എത്തിയത്. ഗർഭിണിയായ ഭാര്യക്ക് നാട്ടിലെത്താനായി സുപ്രീംകോടതിയിൽ നിയമപോരാട്ടം നടത്തിയതിലൂടെ ശ്രദ്ധേയനായ നിതിൻ ചന്ദ്രൻ ആഴ്ചകൾക്ക് മുൻപാണ് ദുബായിൽ മരിച്ചത്.

കോൺഗ്രസിന്റെ പ്രവാസി സംഘടനയായ ഇൻ‌കാസ് യൂത്ത് വിംഗ് യു‌എഇ, റാസ് അൽ ഖൈമ ഇൻ‌കാസ് കമ്മിറ്റിയും റാസ് അൽ ഖൈമ ഇന്ത്യൻ അസോസിയേഷനുമായി ചേർന്നാണ് പ്രത്യേക ഫ്ലൈറ്റ് ചാർട്ടർ ചെയ്തത്. വ്യാഴാഴ്ച രാത്രിയാണ് വിമാനം നാട്ടിലേക്ക് തിരിച്ചത്. ഗർഭിണികൾ ഉൾപ്പെടെ 13 യാത്രക്കാർക്ക് സൗജന്യ ടിക്കറ്റ് അനുവദിച്ചതായി സംഘടനയിൽ അംഗമായ ഹൈദർ പറഞ്ഞു.

”സന്നദ്ധ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന നിതിൻ ചന്ദ്രന്റെ സ്മരണക്കായാണ് വിമാനം ചാർട്ട് ചെയ്തത്. നിതിന് ഉചിതമായ സ്മരണാഞ്ജലി അർപ്പിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു. തന്റെ ഭാര്യ ഉൾപ്പെടെയുളള ഗർഭിണികളെ നാട്ടിലേക്ക് എത്തിക്കുന്നതിന് സുപ്രീംകോടതിയെ സമീപിച്ചത് നിതിനാണ്”- സംഘടനയിൽ അംഗമായ ജേക്കബ് പറഞ്ഞു. പ്രത്യേക ബോർഡിംഗ് പാസുകൾ, നിതിന്റെ ചിത്രങ്ങൾ പ്രദർശിപ്പിച്ച് യാത്രക്കാർക്കായി അച്ചടിക്കുകയും വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളും എല്ലാ യാത്രക്കാർക്കും മധുരപലഹാരങ്ങളും വിതരണം ചെയ്യുകയും ചെയ്തു.

പ്രസവത്തിനായി ഭാര്യ ആതിര നാട്ടിലെത്തിയപ്പോഴാണ് ഹൃദയാഘാതത്തെ തുടർന്ന് നിതിൻ ദുബായിൽ മരിച്ചത്. തുടർന്ന് മൃതദേഹം നാട്ടിലെത്തിച്ചിരുന്നു. നിതിന്റെ മരണ വാർത്ത അറിയുന്നതിന് മുൻപേ ആതിര പെൺകുഞ്ഞിന് ജന്മം നൽകിയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button