തിരുവനന്തപുരം • സംസ്ഥാന സര്‍ക്കാരിന്റെ ഓണ്‍ലൈന്‍ പഠനം സൗകര്യം വിനിയോഗിക്കാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികള്‍ക്ക് ടെലിവിഷന്‍ നല്‍കി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കഴക്കൂട്ടം മണ്ഡലത്തിലെ പ്രകാശം വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായാണ് അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്കും ലൈബ്രറി പോലുള്ള കോമണ്‍ സ്റ്റഡി സെന്ററുകള്‍ക്കും ടി.വികള്‍ നല്‍കിയത്. മണ്ഡലത്തിലെ വിദ്യാര്‍ഥികള്‍ക്കായി കരിയര്‍ ഗൈഡന്‍സും പരീക്ഷാ മാര്‍ഗ നിര്‍ദേശ പരിപാടികളും SSLC, പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കായി രാത്രികാല ക്ലാസുകളും സംഘടിപ്പിച്ച് മണ്ഡലത്തിലെ വിദ്യാഭ്യാസ ഉന്നതിക്ക് കരുത്തുപകരുന്ന പ്രകാശം പദ്ധതിയുടെ മറ്റൊരു ജനകീയ ഇടപെടലാണ് ഓണ്‍ലൈന്‍ പഠന സഹായമെന്ന് മന്ത്രി പറഞ്ഞു.
ആദ്യഘട്ടത്തില്‍ ചന്തവിള പാട്ടുവിളാകം, ചന്തവിള ഉതിയറി മൂല,കാട്ടായിക്കോണം മങ്ങാട്ടുകോണം എന്നിവിടങ്ങളിലെ മൂന്ന് വിദ്യാര്‍ഥികള്‍ക്കും മങ്ങാട്ടുകോണം ലക്ഷംവീട് അംഗനവാടി, ഒരുവാതില്‍ക്കോട്ട എസ്.എന്‍ ലൈബ്രറി എന്നിവിടങ്ങളിലും ടെലിവിഷന്‍ നല്‍കി. അര്‍ഹരായ മറ്റ് വിദ്യാര്‍ഥികള്‍ക്കും അടുത്ത ദിവസങ്ങളില്‍ സഹായമെത്തിക്കും എന്ന് മന്ത്രി പറഞ്ഞു.
Post Your Comments