ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് മുന്നില്‍ ചൈന അടിയറവ് പറഞ്ഞു, അവസാനം പ്രതികരണവുമായി ചൈനീസ് വിദേശകാര്യ വക്താവ് . അതിര്‍ത്തി പ്രശ്‌നത്തില്‍ ഇന്ത്യയുമായി ഇനി ഒരു പ്രശ്‌നവുമില്ലെന്ന് ചൈനീസ് വക്താവ് ഔദ്യോഗികമായി വ്യക്തമാക്കി. ആവശ്യമെങ്കില്‍ സൈനിക തലത്തിലും നയതന്ത്ര തലത്തിലും ചര്‍ച്ചകള്‍ തുടരും. സൈനികതല ചര്‍ച്ചകളില്‍ പ്രശ്‌നം പരിഹരിച്ചെന്ന് ചൈനീസ് വിദേശകാര്യ വക്താവ് വ്യക്തമാക്കി.
read also : ഇന്ത്യ – ചൈന സംഘർഷം; ഇന്ത്യൻ സൈന്യത്തെ പ്രശംസിച്ച് ചൈനീസ് പ്രതിരോധ വിദഗ്ദ്ധൻ
ഗാല്‍വാന്‍ ഏരിയയില്‍ നിന്ന് രണ്ടര കിലോമീറ്റര്‍ പീപ്പിള്‍സ് ലിബറേഷന്‍സ് ആര്‍മി പിന്നോട്ടു പോയിക്കൊണ്ടാണ് ചൈന ഇന്ത്യയ്ക്ക് മുന്നില്‍ മുട്ടുമടക്കിയത്. സൈനികതല ചര്‍ച്ചയില്‍ ഇന്ത്യ മുന്നോട്ടുവച്ച ആവശ്യവും ഇതായിരുന്നു. ചൈന സൈന്യത്തെ പിന്‍വലിച്ചതോടെ നിയന്ത്രണരേഖയില്‍ ഇന്ത്യ സജ്ജമാക്കിയ ചില സൈനിക സംഘങ്ങളേയും പിന്നോട്ടു വലിച്ചു.
Post Your Comments