KeralaLatest NewsNews

തിരക്ക് നിയന്ത്രിക്കാൻ വെർച്വൽ ക്യൂ ആപ്പ്; കാസർഗോഡ് ജനറൽ ആശുപത്രിയിൽ നൂതന സംവിധാനം

കാസർകോട്: കൊവിഡ് പശ്ചാത്തലത്തിൽ കാസർകോട് ജനറൽ ആശുപത്രിയിലെ തിരക്ക് നിയന്ത്രിക്കാൻ വെർച്വൽ ക്യൂ സംവിധാനം ഏർപ്പെടുത്തി. ജിഎച്ച്ക്യു എന്ന മൊബൈൽ ആപ്പ് ഉപയോഗിച്ച് ഇന്നു മുതൽ ടോക്കണുകൾ വിതരണം ചെയ്തു തുടങ്ങും. സമൂഹിക അകലം ഉറപ്പാക്കി പരമാവധി ആൾക്കൂട്ടം ഒഴിവാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

രാവിലെ ആറ് മുതൽ എട്ട് വരെ ടോക്കൺ ബുക്ക് ചെയ്യാം. ഇംഗ്ലീഷ്, മലയാളം, കന്നട ഭാഷകളിൽ ആപ്പ് ഉപയോഗിക്കാം. ഏത് വിഭാഗത്തിലെ ഡോക്ടറെ കാണണമെന്ന് തെരഞ്ഞെടുക്കാൻ സംവിധാനമുണ്ട്. ബുക്ക് ചെയ്താൻ ഉടൻ പ്രത്യേക ടോക്കൺ നമ്പർ സഹിതം എപ്പോൾ വരണമെന്ന അറിയിപ്പ് വരും. ലോക്ക്ഡൗൺ ഇളവുകൾ വന്നതോടെ സർക്കാർ ആശുപത്രികളിൽ തിരക്ക് കൂടിയ സാഹചര്യത്തിലാണ് കാസർകോട്ടെ പുതിയ പരീക്ഷണം.

ആദ്യഘട്ടത്തിൽ അൻപത് ശതമാനം ഒപി ടോക്കണുകളാണ് മൊബൈൽ ആപ്പിലൂടെ നൽകുന്നത്. ഓൺലൈനായി ടോക്കൺ ബുക്ക് ചെയ്യാൻ കഴിയാത്തവർക്ക് സാധാരണ രീതിയിൽ ആശുപത്രിയിലെത്തി ടോക്കൺ എടുക്കാം. കാസർകോട് എൽബിഎസ് എഞ്ചിനീയറിങ് കോളേജിലെ കമ്പ്യൂട്ടർ സയൻസ് വിഭാഗം വിദ്യാർത്ഥികളാണ് മൊബൈൽ ആപ്പ് തയാറാക്കിയത്. ഗൂഗിൾ പ്ലേ സ്റ്റോറിൽ അപ്ലിക്കേഷൻ ലഭ്യമാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button