Latest NewsNewsOmanGulf

ഒമാനിൽ കോവിഡ് ബാധിച്ചവരുടെ എണ്ണം 18000കടന്നു : ഒരു മരണം കൂടി

മസ്കറ്റ് : ഒമാനിൽ കോവിഡ് ബാധിച്ച് ഒരാൾ കൂടി ബുധനാഴ്ച്ച മരിച്ചു. 689 പേർക്ക്​ പുതുതായി കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 335പേർ പ്രവാസികളാണ്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവർ 84ഉം, രോഗം സ്ഥിരീകരിച്ചവർ 18887ഉം ആയി. 177 പേർ കൂടി പ്രാപിച്ചതോടെ രോഗ മുക്തി നേടിയവരുടെ എണ്ണം 4329ആയി ഉയർന്നു.

Also read : സംസ്ഥാനത്ത് ഇന്ന് 65 പേര്‍ക്ക് കൂടി കോവിഡ് 19 : കൂടുതല്‍ രോഗ ബാധിതര്‍ കോഴിക്കോട്

14474പേരാണ്​ നിലവിൽ അസുഖബാധിതരായിട്ടുള്ളത്​. ഇതിൽ 85പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,658 കോവിഡ് പരിശോധനകൾ നടത്തിയെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം പുതിയ രോഗികളിൽ 474 പേരും മസ്​കറ്റ് ​ ഗവർണറേറ്റിൽ നിന്നുള്ളവരാണ്​. ഇതോടെ മസ്​കറ്റ് ​ ഗവർണറേറ്റിലെ രോഗം ബാധിച്ചവരുടെ എണ്ണം 14138 ആയി. 2217 പേർ സുഖം പ്രാപിച്ചു.

കുവൈറ്റിൽ കോവിഡ് വിമുക്തരായവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. 1126 പേർകൂടി ബുധനാഴ്ച്ച സുഖം പ്രാപിച്ചതോടെ രോഗമുക്​തി നേടിയവരുടെ എണ്ണം 23,288ആയി ഉയർന്നു. 130 ഇന്ത്യക്കാർ ഉൾപ്പെടെ 683 പേർക്ക്​ കൂടി രോഗം സ്ഥിരീകരിച്ചു. രണ്ടുപേർ കൂടി മരിച്ചു, ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 275ഉം, രോഗം സ്ഥിരീകരിച്ചവർ 33,823ഉം ആയി. 10,260 പേരാണ്​ ചികിത്സയിലുള്ളത്​. ഇതിൽ 193 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​. ഫർവാനിയ ഗവർണറേറ്റിൽ 257, അഹ്​മദി ഗവർണറേറ്റിൽ 160 , ജഹ്​റ ഗവർണറേറ്റിൽ 111 , ഹവല്ലി ഗവർണറേറ്റിൽ 103 , കാപിറ്റൽ ഗവർണറേറ്റിൽ 103 പേർ, കാപിറ്റൽ ഗവർണറേറ്റിൽ 52 പേർ എന്നിങ്ങനെയാണ് പുതിയ കോവിഡ് ബാധിതരുടെ എണ്ണം. ​ ഇന്ത്യക്കാരെ കൂടാതെ കുവൈറ്റികൾ 274, ഇൗജിപ്​തുകാർ 51, ബംഗ്ലാദേശികൾ 58 രോഗം ബാധിച്ച മറ്റുള്ളവർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button