Latest NewsUAEKeralaSaudi ArabiaNewsBahrainKuwaitOmanGulfQatar

ഗള്‍ഫിൽ കോവിഡ് ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം ഉയരുന്നു

ദുബായ് : ഗള്‍ഫിൽ കോവിഡ് ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം ഉയരുന്നു. നാലു പേർ കൂടി മരണപ്പെട്ടതോടെ ആറു ഗൾഫ് രാജ്യങ്ങളിലുമായി മരണസംഖ്യ 207ലെത്തി. . ലഭ്യമായ കണക്കുകൾ പ്രകാരം കഴിഞ്ഞ 18 ദിവസത്തിനിടെ 106 മലയാളികളാണ് മരണമടഞ്ഞത്. ഏപ്രിൽ 1ന് യുഎഇയിലായിരുന്നു ആദ്യമായി മലയാളി കോവിഡ് ബാധിച്ച് മരിക്കുന്നത്. മേയ് 22ന് 51–ാം ദിവസം മരണം നൂറിലെത്തി. എന്നാൽ 100ൽ നിന്നും വെറും 18 ദിവസം കൊണ്ടാണ് 207ലെത്തിയത്. ഈ മാസം ആറിനാണ് എറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത്. 13 പേരാണ് മരിച്ചത്.

Also read : ഡൽഹിയിൽ ഒരു മലയാളികൂടി കോവിഡ് ബാധിച്ച് മരിച്ചു

ഒരു ഡോക്ടറും രണ്ട് നഴ്സസും ഒരു ലാബ് ടെക്നീഷ്യനും ഉൾപ്പെടെ നാല് മലയാളി ആരോഗ്യപ്രവർത്തകർക്കും വൈറസ് ബാധിച്ച് ജീവൻ നഷ്ടമായി. ഹൃദ്രോഗം അടക്കം ജീവിതശൈലീ രോഗങ്ങൾ, വൃക്കരോഗം, ന്യുമോണിയ തുടങ്ങിയവയാണ് കോവിഡ് സ്ഥിരീകരിച്ചവരിലെ പ്രധാനമരണകാരണങ്ങളെന്ന് മരണസർട്ടിഫിക്കേറ്റുകൾ വ്യക്തമാക്കുന്നു. വൈറസ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ അതത് രാജ്യങ്ങളിൽത്തന്നെ സംസ്കരിക്കുകയാണ്. അതോടൊപ്പം തന്നെ മാനസിക സമ്മർദ്ദം മൂലം ഹൃദയാഘാതം ഉണ്ടാകുന്നവരുടെയും ആത്മഹത്യ ചെയ്യുന്നവരുടെയും എണ്ണം കുറവല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button