Latest NewsNewsInternational

കോവിഡ് ചിലരെ മാത്രം കൊല്ലുന്നത് എന്തുകൊണ്ട് ? ഗവേഷണ റിപ്പോര്‍ട്ട് പുറത്ത്

ലണ്ടന്‍ • പുതിയ കൊറോണ വൈറസ് രോഗം അഥാവാ കോവിഡ് 19 ബാധിക്കുന്നവരില്‍ ചെറിയ ഒരു ശതമാനം ആളുകള്‍ മാത്രമാണ് മരിക്കുന്നത്. എന്ത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നുവന്നത് വൈറസിനെക്കുറിച്ചുള്ള പഠനത്തില്‍ പ്രധാന വിഷയമായിരുന്നു. യൂറോപ്യന്‍ ജനിതകശാസ്ത്രകാരന്മാര്‍ ഡി.എന്‍.എയില്‍ നടത്തിയ ഗവേഷണങ്ങളില്‍ ഇതിനുപിന്നിലെ ചില കാരണങ്ങള്‍ കണ്ടെത്തിയതായി അറിയുന്നു.

ജര്‍മനിയിലെ യുണിവേഴ്‌സിറ്റി ഓഫ് കെയ്‌ലില്‍ മോളിക്യുലര്‍ ജെനറ്റിസിസ്റ്റ് ആയ ആന്‍ഡ്രെ ഫ്രാങ്കിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് ആണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

പ്രായം, ഗുരതരമായ രോഗങ്ങള്‍ തുടങ്ങിയവയായിരുന്നു കോവിഡ് മരണത്തിലേക്ക് നയിക്കാവുന്ന കാരണങ്ങളായി നേരത്തെ ശാസ്ത്രജ്ഞര്‍ പറഞ്ഞിരുന്നത്. പുതിയ പഠന പ്രകാരം ഡിഎന്‍എ പരിശോധനയിലൂടെ ഏതു രോഗിക്കാണ് കൂടുതല്‍ തീവ്രപരിചരണം നല്‍കേണ്ടി വരുന്നതെന്നാണ് നിരീക്ഷിക്കുന്നത്. വെന്റിലേറ്റര്‍ ഉപയോഗിക്കേണ്ടി വന്നതോ, ഓക്‌സിജന്‍ നല്‍കേണ്ടി വന്നതോ ആയ രോഗികളുടെ രക്ത സാംപിളുകള്‍ ശേഖരിച്ച് ഡിഎന്‍എ വേര്‍തിരിച്ചെടുത്ത്, ജീനോടൈപ്പിങ് വഴി സ്‌കാന്‍ ചെയ്താണ് തങ്ങളുടെ നിഗമനങ്ങളില്‍ ഇവര്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.

കൊറോണാ വൈറസ് മനുഷ്യകോശത്തിന്റെ മുകളിലുള്ള എസിഇ2 എന്നൊരു പ്രോട്ടീനിലേക്ക് ചേരുകയാണ് ചെയ്യുന്നത്. തുടര്‍ന്ന് കോശത്തിലേക്കു കടക്കുന്നു. എന്നാല്‍, എസിഇ2ല്‍ ഉള്ള വ്യതിയാനം കോവിഡ്-19 തീവ്രമായിത്തീരുമോ എന്നുള്ള സൂചന തരുന്നുമില്ലെന്ന് ഗവേഷകര്‍ പറയുന്നു. ജനിതകഘടനയില്‍ (genome) രണ്ടിടങ്ങളില്‍ കണ്ട സവിശേഷത, ചിലരില്‍ ശ്വാസതടസം വര്‍ധിപ്പിക്കുന്നുവെന്നാണ്. ഇവയില്‍ ഒരിടം, ഏതു തരം രക്തമാണ് ഒരാള്‍ക്കുള്ളതെന്ന് നിര്‍ണ്ണയിക്കുന്ന ജീന്‍ ആണ്. ടൈപ്-എ രക്തമാണ് ഉള്ളതെങ്കില്‍ അത് രോഗത്തിന്റെ തീവ്രത 50 ശതമാനം വര്‍ധിക്കുമെന്നാണ് പറയുന്നത്. ഇത്തരം രോഗികള്‍ക്ക് ഓക്സിജന്‍ നല്‍കേണ്ടതായി വരികയോ വെന്റിലേറ്റര്‍ ഉപയോഗിക്കേണ്ടതായി വരികയോ ചെയ്യാമെന്നാണ് പഠനം പറയുന്നത്.

ഇതുവരെ പഠിക്കാത്ത ചില ഘടകങ്ങളായിരിക്കാം അധികം പേരെയും മരണത്തിലേക്ക് തള്ളിവിടുന്നത് എന്നാണ് പഠനം പറയുന്നത്. സ്‌പെയ്‌നിലെയും ഇറ്റലിയിലെയും ചില ശാസ്ത്രജ്ഞരുമായി സഹകരിച്ചാണ് ഫ്രാങ്കിന്റെ സംഘം പഠനം നടത്തുന്നത്. ഇപ്പോള്‍ 48 രാജ്യങ്ങളിലായി ആയിരത്തിലേറെ ഗവേഷകര്‍ രോഗികളുടെ ഡിഎന്‍എ സാംപിള്‍ ശേഖരിച്ച് ഗവേഷണം നടത്തിവരികയാണ്. ഇതു സംബന്ധമായി കൂടുതല്‍ കണ്ടെത്തലുകള്‍ നടത്താനാകുമെന്നാണ് പ്രതീക്ഷ.

shortlink

Related Articles

Post Your Comments

Related Articles


Back to top button