ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട് വാഹനങ്ങളുടെ രേഖകള്‍ പുതുക്കുന്നതിനുള്ള കാലാവധി നീട്ടി. മോട്ടോര്‍ വാഹന ചട്ടങ്ങളുടെ കീഴില്‍ വരുന്ന ഡ്രൈവിംഗ് ലൈസന്‍സുകള്‍, വാഹന രജിസ്ട്രേഷന്‍, ഫിറ്റ്നസ്, പെര്‍മിറ്റുകള്‍ എന്നിവയുള്‍പ്പെടെയുള്ള രേഖകളുടെ കാലാവധിയാണ് മൂന്ന് കേന്ദ്രസര്‍ക്കാര്‍ നീട്ടി നല്‍കിയത്. സെപ്റ്റംബര്‍ 30 വരെ നീട്ടിയതായി കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. ഇതുസംബന്ധിച്ച നിര്‍ദേശം സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും അയച്ചു. രേഖകളുടെ കാലാവധി നേരത്തെ ജൂണ്‍ 30 വരെ നീട്ടി നല്‍കിയിരുന്നു.
Post Your Comments