Latest NewsKeralaNews

ഒന്നിലധികം സ്റ്റോപ്പുകള്‍ ആവശ്യമുള്ളവര്‍ക്കായി മണിക്കൂര്‍ വാടകയ്ക്ക് കൊച്ചിയില്‍ ഊബറിന്റെ ഇന്‍ട്രാസിറ്റി സര്‍വീസ്

കൊച്ചി • ആവശ്യം അനുസരിച്ച് ദിവസത്തില്‍ എപ്പോള്‍ വേണമെങ്കിലും മണിക്കൂര്‍ വാടകയ്ക്കു ലഭ്യമാകുന്ന ഇന്‍ട്രാസിറ്റി സര്‍വീസ് ഊബര്‍ അവതരിപ്പിച്ചു. ഈ സേവനത്തിനു കീഴില്‍ യാത്രക്കാരന് മണിക്കൂറുകളോളം കാര്‍ ഉപയോഗിക്കാം. യാത്രയ്ക്കിടെ ഒന്നിലധികം സ്ഥലങ്ങളില്‍ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് നിര്‍ത്തുകയും ചെയ്യാം. നീണ്ട ലോക്ക്ഡൗണിനു ശേഷം ജീവിതം പുനരാരംഭിക്കുന്നവര്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ യാത്ര ഉപയോഗിക്കുന്നതിനാണിത്.

പുതിയ സര്‍വീസിലൂടെ യാത്രക്കരന് മണിക്കൂറില്‍/10 കിലോമീറ്റര്‍ പാക്കേജിന് 189 രൂപ എന്ന മിതമായ നിരക്കില്‍ സൗകര്യപ്രദമായ രീതിയില്‍ ഉപയോഗിക്കാവുന്ന തരത്തില്‍ കാര്‍ ലഭിക്കും. ഒന്നിലധികം യാത്രകള്‍ ബുക്ക് ചെയ്യാതെ തന്നെ റൈഡര്‍ക്ക് തിരക്കുപിടിച്ച് ബിസിനസ്സ് അപ്പോയിന്റ്‌മെന്റിനായി പോകാനോ തിരികെ വരാനോ താല്‍പ്പര്യപ്പെടുന്നതുള്‍പ്പെടെ നിരവധി സാഹചര്യങ്ങളില്‍ ഈ സേവനം മികച്ച മൂല്യം നല്‍കുന്നു. പരമാവധി 12 മണിക്കൂര്‍ വരെയുള്ള വിവിധ തരത്തിലുള്ള സമയക്രമത്തില്‍ പാക്കേജ് തെരഞ്ഞെടുക്കാം.

നഗരങ്ങള്‍ ചലിച്ച് തുടങ്ങിയതോടെ റൈഡര്‍മാര്‍ക്ക് ഊബര്‍ കൊണ്ട് വിവിധ തരത്തിലുള്ള ആവശ്യങ്ങളുണ്ടാകും, ദിവസത്തില്‍ കൂടുതല്‍ സമയവും ഊബര്‍ കൂടെയുണ്ടാകേണ്ട ആവശ്യങ്ങളുണ്ടാകാമെന്നും മണിക്കൂര്‍ വാടകയാണ് ഇതിന് പരിഹാരമെന്നും ഇത് പല ആവശ്യങ്ങള്‍ക്കായി ഊബറിനെ മണിക്കൂറുകളോളം നിലനിര്‍ത്താനുള്ള സൗകര്യമുണ്ടാക്കുന്നുവെന്നും പല സ്ഥലങ്ങളിലും നിര്‍ത്തേണ്ടി വരുകയും ഏറ്റവും മികച്ച സുരക്ഷാ നിലവാരം ആവശ്യമായി വരികയും ചെയ്യുമെന്നും ഡ്രൈവര്‍മാര്‍ക്ക് കൂടുതല്‍ വരുമാനത്തിനുള്ള മാര്‍ഗമായി ഇത് മാറുമെന്നും ഇന്ത്യ,എസ്എ നഗരങ്ങളുടെ മേധാവി പ്രഭ്ജീത് സിങ് പറഞ്ഞു.

ഈ സേവനം കൊച്ചി, ഡല്‍ഹി, ബാംഗ്ലൂര്‍, ഹൈദരാബാദ്, കൊല്‍ക്കത്ത, ചെന്നൈ, ജയ്പൂര്‍, പൂനെ, അഹമ്മദാബാദ്, ഭുവനേശ്വര്‍, കോയമ്പത്തൂര്‍, ലുധിയാന, ചണ്ഡീഗഢ്, ലക്‌നൗ, ഗോഹട്ടി, കാണ്‍പൂര്‍, ഭോപാല്‍ തുടങ്ങി 17 നഗരങ്ങളില്‍ ലഭ്യമാണ്.

കഴിഞ്ഞ ഏതാനും ആഴ്ചകളായി ഊബര്‍ നിരവധി സുരക്ഷാ നടപടികളാണ് അവതരിപ്പിച്ചിട്ടുള്ളത്. ഗോ ഓണ്‍ലൈന്‍ ചെക്ക്‌ലിസ്റ്റ്, പ്രീ-ട്രിപ്പ് മാസ്‌ക് പരിശോധന, ബോധവല്‍ക്കരണം, ട്രീപ്പ് കാന്‍സലേഷന്‍ നയം തുടങ്ങിയവയെല്ലാം ഇതില്‍പ്പെടും.
മറ്റേതൊരു ട്രിപ്പും ബുക്ക് ചെയ്യും പോലെ തന്നെ മണിക്കൂര്‍ വാടകയ്ക്കും വാഹനം അനായാസം ബുക്ക് ചെയ്യാം. റൈഡര്‍മാര്‍ ആപ്പ് അപ്‌ഡേറ്റ് ചെയ്ത് ‘ഹവേര്‍ലി റെന്റല്‍സ്’ ക്ലിക്ക് ചെയ്താല്‍ മതി. ഒന്നു മുതല്‍ 12 വരെയുള്ള മണിക്കൂര്‍ പാക്കേജ് തെരഞ്ഞെടുക്കുക. ഉറപ്പിക്കുക. യാത്രയ്ക്കിടെ ഇഷ്ടമനുസരിച്ച് ലക്ഷ്യങ്ങള്‍ കൂട്ടിചേര്‍ക്കുകയോ നീക്കുകയോ ചെയ്യാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button