CricketLatest NewsNewsSports

വാക്ക് പാലിച്ചില്ല, ഗാംഗുലിയുടെ കരിയര്‍ അവസാനിപ്പിക്കുമെന്ന് സച്ചിന്റെ ഭീഷണി; സംഭവത്തെ കുറിച്ച് വെളിപ്പെടുത്തി മാധ്യമപ്രവര്‍ത്തകന്‍ വിക്രാന്ത് ഗുപ്ത

ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട ബാറ്റിങ് ജോടികളായിരുന്നു മുന്‍ ഇതിഹാസ താരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കറും സൗരവ് ഗാംഗുലിയും. ഒരു കാലത്ത് ഇന്ത്യയുടെ ഏറ്റവും വിശ്വസ്തരായ ഓപ്പണിങ് സഖ്യം കൂടിയായിരുന്നു ഇവര്‍. എന്നാൽ ക്യാപ്റ്റനായിരിക്കെ സച്ചിന്‍ ഗാംഗുലിയോട് വളരെ ക്ഷുഭിതനാവുകയും കരിയര്‍ തന്നെ അവസാനിപ്പിക്കുമെന്ന് ഭീഷണി മുഴക്കുകയും ചെയ്തതായി മാധ്യമപ്രവര്‍ത്തകന്‍ വിക്രാന്ത് ഗുപ്തയുടെ വെളിപ്പെടുത്തല്‍.

1997 മാര്‍ച്ചിലായിരുന്നു സംഭവം നടന്നത്. ബാര്‍ബഡോസില്‍ നടന്ന ടെസ്റ്റ് മല്‍സരത്തില്‍ ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനോട് ഞെട്ടിക്കുന്ന തോല്‍വിയേറ്റു വാങ്ങിയിരുന്നു. സച്ചിന്‍ നയിച്ച ഇന്ത്യക്കു രണ്ടാമിന്നിങ്‌സില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് വെറും 120 റണ്‍സായിരുന്നു. എന്നാല്‍ ബാറ്റിങ് തകര്‍ച്ച നേരിട്ട ഇന്ത്യ 81 റണ്‍സിന് പുറത്തായി.

ആ തോല്‍വി ക്യാപ്റ്റന്‍ സച്ചിനെ ശരിക്കും ക്ഷുഭിതനാക്കുകയും ഏറെ നിരാശനാക്കുകയും ചെയ്തിരുന്നു. ടീമിന്റെ ഞെട്ടിക്കുന്ന തോല്‍വിയില്‍ നിരാശനായ സച്ചിനെ ഗാംഗുലി ആശ്വസിപ്പിക്കുകയും പ്രചോദിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. തൊട്ടുപിന്നാലെ അടുത്ത ദിവസം രാവിലെ തനിക്കൊപ്പം ഓടാന്‍ വരാന്‍ സച്ചിന്‍ ഗാംഗുലിയോട് ആവശ്യപ്പെട്ടു. പക്ഷെ പിറ്റേന്നാണെങ്കില്‍ സൗരവിന്റെ പൊടി പോലുമുണ്ടായിരുന്നില്ല. ഇത് സച്ചിനെ പ്രകോപിതനാക്കുകയായിരുന്നുവെന്നും ഇതോടെയാണ് സച്ചിന്‍ ദാദയെ ഭീഷണിപ്പെടുത്തിയതെന്നും വിക്രാന്ത് ഗുപ്ത പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button