Latest NewsNewsIndia

‘സമുദ്ര സേതു’ ഇന്ത്യന്‍ രക്ഷാദൗത്യം; ഇറാനില്‍നിന്ന് കപ്പല്‍ പുറപ്പെട്ടു

ന്യൂഡല്‍ഹി : പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള ഇന്ത്യയുടെ ഓപ്പറേഷന്‍ ‘സമുദ്ര സേതു’ വിജയകരം. രക്ഷാദൗത്യത്തിന്റെ ഭാഗമായി ഇറാനില്‍ നിന്ന് 200 ഇന്ത്യക്കാരുമായി നാവികസേനാ യുദ്ധക്കപ്പല്‍ ഐഎന്‍എസ് ഷാര്‍ദുല്‍ പുറപ്പെട്ടു. ഇന്നലെ രാവിലെ ഇറാനിലെ ബന്ദര്‍ അബ്ബാസ് തുറമുഖത്തെത്തിയ കപ്പല്‍ വൈകിട്ട് 6 മണിയോടെ ഗുജറാത്തിലെ പോര്‍ബന്തര്‍ തുറമുഖത്തേക്കു തിരിച്ചു. ഇന്ത്യന്‍ എംബസിയില്‍ പേര് റജിസ്റ്റര്‍ ചെയ്തവരെയാണു തിരികെയെത്തിക്കുന്നത്.

Read Also : വന്ദേഭാരത് മിഷനില്‍ കേരളത്തിന് പരമാവധി വിമാനങ്ങള്‍ നൽകണം;- ഉമ്മന്‍ ചാണ്ടി

അവിടെ കുടുങ്ങിയ മീന്‍പിടിത്തക്കാരെയും നാട്ടിലെത്തിക്കും. രക്ഷാദൗത്യത്തിന്റെ ഭാഗമായി മാലദ്വീപ്, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നും സേന കപ്പലുകളില്‍ പ്രവാസികളെ നാട്ടിലെത്തിച്ചിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button