KeralaLatest NewsNewsCrime

കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യയെയും കുഞ്ഞിനെയും ബീയർ കുപ്പികൊണ്ട് ആക്രമിച്ച് യുവാവ്

മാവേലിക്കര : വാക്കുതർക്കത്തെ തുടർന്ന് ഭാര്യയെയും ഒന്നരവയസ്സുള്ള കുഞ്ഞിനെയും യുവാവ് ബിയർകുപ്പി പൊട്ടിച്ച്‌ കുത്തിപ്പരിക്കേൽപ്പിച്ചു. ചങ്ങനാശ്ശേരി വാഴപ്പള്ളി തുരുത്തി വെച്ചൂത്തറമഠം പ്രവീൺ കുമാറാ(33) ണ് ഭാര്യയെയും കുഞ്ഞിനെയും ആക്രമിച്ചത്. സംഭവത്തിൽ ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഭാര്യ രാഖിയുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ കുത്തേറ്റിട്ടുണ്ട്. സിമന്റ് ഇഷ്ടിക കൊണ്ട് രാഖിയെ തലയ്ക്ക് അടിച്ചതായും ബന്ധുക്കൾ പറഞ്ഞു. കുഞ്ഞിന്റെ ഇടതുകൈയിൽ എട്ട് തുന്നലുണ്ട്. കുത്തേറ്റ രാഖിയെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തിനിടെ ഓട്ടോഡ്രൈവറായ പ്രവീണിനും പരിക്കേറ്റു.

വരേണിക്കലുള്ള രാഖിയുടെ വീട്ടിലെത്തിയായിരുന്നു ആക്രമണം. വീട്ടിലെത്തിയ പ്രവീൺകുമാറും രാഖിയുമായി വാക്കുതർക്കം ഉണ്ടായി. തുടർന്നു പ്രവീൺകുമാർ ബീയർ കുപ്പി പൊട്ടിച്ചു രാഖിയെ ആക്രമിച്ചു. ഇതിനിടെ രാഖിയുടെ കയ്യിലിരുന്ന കുട്ടിയുടെ ഇടതു കൈമുട്ടിനു മുകളിൽ ആഴത്തിൽ മുറിവേൽക്കുകയായിരുന്നു. നിലവിളി കേട്ടെത്തിയ സമീപവാസികൾ പ്രവീൺകുമാറിനെ തടഞ്ഞുവെക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button