ടെഹ്റാന്‍: ഇറാന്‍ ഖുദ്സ് ഫോഴ്സ് കമാന്‍ഡര്‍ ഖാസിം സുലൈമാനി കൊല്ലപ്പെട്ടത് സംബന്ധിച്ച് യുഎസിനും ഇസ്രയേലിനും എതിരെ ഇറാന്റെ ഭീഷണി. ഖാസിം സുലൈമാനിയെ കുറിച്ച് അമേരിക്കയ്ക്കും ഇസ്രയേല്‍ രഹസ്യാന്വേഷണ ഏജന്‍സിക്കും കൈമാറിയ ചാരനെ വധിക്കുമെന്ന് ഇറാന്‍ അറിയിച്ചു. സിഐഎയുടെയും മൊസാദിന്റെയും ചാരനായ ഇറാന്‍ പൗരന്‍ മഹ്മൗദ് മൗസവി മദവിയെ വധശിക്ഷയ്ക്കു വിധേയനാക്കുമെന്ന് ഇറാന്‍ നിയമകാര്യ വക്താവ് ഖൊലാംഹുസൈന്‍ ഇസ്മൈലി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇറാന്റെ പ്രമുഖനേതാവായിരുന്ന സുലൈമാനിയെക്കുറിച്ചുള്ള വിവരങ്ങള്‍ ശത്രുക്കള്‍ക്ക് നല്‍കിയത് മഹ്മൗദ് മൗസവിയാണെന്ന് ഖൊലാംഹുസൈന്‍ ഇസ്മൈലി കൂട്ടചിച്ചേര്‍ത്തു. അമേരിക്ക ഡ്രോണ്‍ ആക്രമണത്തിലാണ് ഖാസിം സുലൈമാനിയെ വധിച്ചത്.
സുലൈമാനി വധത്തെ തുടര്‍ന്ന് ഇറാക്കിലെ അമേരിക്കന്‍ സൈനിക താവളം ഇറാന്‍ ആക്രമിച്ചിരുന്നു. എന്നാല്‍ ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റിരുന്നില്ല. ജനുവരി മൂന്നിനാണ് ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ചത്.
Post Your Comments