മനാമ : ബഹ്റൈനിൽ കോവിഡ് ബാധിച്ച് ഒരാൾ കൂടി തിങ്കളാഴ്ച മരിച്ചു. ചികിത്സയിൽ കഴിഞ്ഞിരുന്ന . 72 വയസ്സുള്ള സ്വദേശി പുരുഷനാണ് മരിച്ചത്.. ഇദ്ദേഹത്തിന് മറ്റ് അസുഖങ്ങൾ ഉണ്ടായിരുന്നു. 548 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇവരിൽ 286 പേർ പ്രവാസികളാണ്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 27ഉം, രോഗം സ്ഥിരീകരിച്ചവർ 15311ഉം ആയി. 471 പേർ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 9,056 ആയി ഉയർന്നു. നിലവിൽ 5304 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇവരിൽ 15 പേരുടെ നില ഗുരുതരമാണ്. പുതുതായി കോവിഡ് ബാധിച്ചവരിൽ 219 പേർക്ക് സമ്പർക്കത്തിലൂടെയും 43 പേർക്ക് യാത്രയിലൂടെയുമാണ് രോഗം പകർന്നത്.
ഒമാനിൽ ആറുപേർ കൂടി കോവിഡ് ബാധിച്ച് തിങ്കളാഴ്ച്ച മരിച്ചു. 604 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു പുതിയ രോഗികളിൽ 260 പേർ പ്രവാസികളാണ്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 81ഉം, രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 17486ഉം ആയി. 342 പേർക്ക് കൂടി സുഖം പ്രാപിച്ചു. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 3793 ആയി ഉയർന്നു. 13612 പേരാണ് നിലവിൽ അസുഖബാധിതരായിട്ടുള്ളത്. പുതിയ രോഗികളിൽ 425 പേരും മസ്കത്ത് ഗവർണറേറ്റിൽ നിന്നുള്ളവരാണ്.
Also read : സൗദിയിൽ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരണപ്പെട്ടു
ഖത്തറിൽ കോവിഡ് മൂന്ന് പേർ കൂടി വ്യാഴഴ്ച മരിച്ചു. 50, 52, 65 വയസുള്ളവരാണ് മരണമടഞ്ഞത് ഇവര്‍ സ്വദേശികളാണോ പ്രവാസികളാണോ എന്നത് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. 24 മണിക്കൂറിനിടെ 4,113 പേരില്‍ നടത്തിയ പരിശോധനയിൽ 1,368 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് 19 ബാധിച്ച് മരിച്ചവർ 57ഉം, രോഗം സ്ഥിരീകരിച്ചവർ 70,158ഉം ആയതായി അധികൃതർ അറിയിച്ചു. 1,597 പേര് കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 45,935 ആയി ഉയര്‍ന്നു. 24,166 പേര് മാത്രമാണ് ചികിത്സയിലുള്ളത്. ഇതിൽ 241പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. രാജ്യത്ത് ആകെ കോവിഡ് പരിശോധനയ്ക്ക് വിധേയമായവരുടെ എണ്ണം 2,59,646 എത്തി.
കോവിഡ് ബാധിച്ച് അഞ്ചുപേർ കൂടി തിങ്കളാഴ്ച കുവൈറ്റിൽ മരിച്ചു. 122 ഇന്ത്യക്കാർ ഉൾപ്പെടെ 662 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 269ഉം, രോഗം സ്ഥിരീകരിച്ചവർ 32,510ഉം ആയി. 1037 പേർ കൂടി സുഖം പ്രാപിച്ചതോടെ രോഗം മുക്തി നേടിയവരുടെ എണ്ണം 21,242 ആയി ഉയർന്നു. 10,999 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 166 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. ഇന്ത്യക്കാരെ കൂടാതെ കുവൈട്ടികൾ 340, ഇൗജിപ്തുകാർ 46, ബംഗ്ലാദേശികൾ 36 എന്നിവരാണ് രോഗം സ്ഥിരീകരിച്ച മറ്റു രാജ്യക്കാർ. ഫർവാനിയ ഗവർണറേറ്റിൽ 201, അഹ്മദി ഗവർണറേറ്റിൽ 188 , ജഹ്റ ഗവർണറേറ്റിൽ 123, ഹവല്ലി ഗവർണറേറ്റിൽ 98, കാപിറ്റൽ ഗവർണറേറ്റിൽ 52 എന്നിങ്ങനെയാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം.
Post Your Comments