Latest NewsKeralaNews

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് മുങ്ങിയ കൊറോണ ബാധിതൻ യാത്ര ചെയ്‌തത്‌ ബസിൽ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് മുങ്ങിയ കൊറോണ ബാധിതൻ യാത്ര ചെയ്‌തത്‌ കെ.എസ്.ആര്‍.ടി.സി ബസില്‍. ആനാട് എത്തിയപ്പോഴാണ് ഇയാളെ നാട്ടുകാര്‍ തിരിച്ചറിഞ്ഞത്. പഞ്ചായത്തംഗങ്ങളുള്‍പ്പെടെയുള്ള നാട്ടുകാര്‍ ഇയാളെ തടഞ്ഞുവച്ച്‌ ആശുപത്രി അധികൃതരെയും പൊലീസിനെയും വിവരമറിയിച്ചു. മെഡിക്കല്‍ കോളേജിന്റെ ആംബുലന്‍സില്‍ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു.

Read also:കൊറോണ ഭീതിയില്‍ നിന്നും ഗ്രാമത്തെ രക്ഷിക്കാൻ നാവ് മുറിച്ച്‌ ക്ഷേത്രത്തില്‍ ബലി നല്‍കി പെൺകുട്ടി;സംഭവത്തിന് പിന്നില്‍ ബ്രാഹ്‌മണരോ?

കഴിഞ്ഞമാസം ഇരുപത്തൊമ്പതിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആനാട് സ്വദേശിയാണ് ചികിത്സയിലിരിക്കെ മുങ്ങിയത്. ഇന്നലെ നടത്തിയ കൊറോണ പരിശോധനനില്‍ ഇയാളുടെ ഫലം നെഗറ്റീവായിരുന്നു എന്നാണ് സൂചന. നേരത്തേ തിരുവനന്തപുരത്ത് കൊറോണ ബാധിച്ച്‌ മരിച്ച വൈദികന്റെ സ്രവപരിശോധന നടത്താന്‍ വൈകിയെന്ന് മെഡിക്കല്‍ കോളേജിനെതിരെ ആരോപണമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും വീഴ്ച സംഭവിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button