Latest NewsNewsIndia

കണ്ടെയ്ൻമെന്റ് സോണുകളിലെ 30 ശതമാനത്തോളം ആളുകൾക്കും കോവിഡ്: റിപ്പോർട്ട് പുറത്തുവിട്ട് ഐസിഎംആർ

ന്യൂഡൽഹി: രാജ്യത്തെ കണ്ടെയ്ൻമെന്റ് സോണുകളിലെ 30 ശതമാനത്തോളം ആളുകൾക്കും കോവിഡ് ബാധിച്ചിരുന്നതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) റിപ്പോർട്ട്. മുംബൈ, പുണെ, താനെ, ഡല്‍ഹി, ഇന്‍ഡോര്‍, കൊല്‍ക്കത്ത, ചെന്നൈ, അഹമ്മദാബാദ്, സൂറത്ത്, ജയ്പുര്‍ എന്നിവിടങ്ങളില്‍നിന്നുള്ള 70 ജില്ലകളിൽനിന്നായി 24,000ത്തോളം സാംപിളുകൾ പരിശോധിച്ചാണ് ഐസിഎംആര്‍ റിപ്പോർട്ട് തയാറാക്കിയത്.

Read also: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് മുങ്ങിയ കൊറോണ ബാധിതൻ യാത്ര ചെയ്‌തത്‌ ബസിൽ

കോവിഡ് ബാധിച്ചവരിൽ പലരും രോഗമുക്തി നേടിയിട്ടുണ്ട്. ലക്ഷണങ്ങളൊന്നുമില്ലാതെ ഒട്ടേറെപ്പേർക്ക് രാജ്യത്ത് കോവി‍ഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കണ്ടെത്തിയിട്ടുള്ളതിനേക്കാളും വ്യാപകമായ രീതിയിലാണ് ഇന്ത്യയിലെ രോഗവ്യാപനമെന്നും ഐസിഎംആർ വ്യക്തമാക്കുന്നു. രാജ്യത്ത് പലര്‍ക്കും നേരിയ ലക്ഷണങ്ങളുമായി രോഗം വന്നുപോയിട്ടുണ്ടാകാമെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button