മൂവാറ്റുപുഴ: യുവാവിനെ വെട്ടിവെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ ഒരാൾ പിടിയിൽ. അക്രമത്തിൽ പങ്കുചേർന്ന 17 വയസുകാരനാണ് പിടിയിലായതെന്നും മുഖ്യ പ്രതി ബേസിലിനായി അന്വേഷണം ഊര്‍ജിതമാക്കിയെന്നും പോലീസ് അറിയിച്ചു. പണ്ടിരിമല തടിലകുടിപാറയിൽ അഖിൽ (19) നെയാണ് വെട്ടിപ്പരിക്കേൽപ്പിച്ചത്. ഞായറാഴ്ച വൈകുന്നേരം അഞ്ചോടെ ആരക്കുഴ റോഡിലുള്ള മെഡിക്കൽ ഷോപ്പിൽനിന്നു മാസ്ക് വാങ്ങി അഖിലും സുഹൃത്തും തിരികെ ഇറങ്ങിയപ്പോൾ ബൈക്കിൽ എത്തിയ രണ്ടംഗ സംഘം കൈക്കും തലയ്ക്കും വെട്ടുകയായിരുന്നു.
Also read : ഇത് കേരളാ പോലീസ് പിൻവലിക്കണം, ഈ കോപ്രായം അവസാനിപ്പിക്കണം- അഡ്വ. ഹരീഷ് വാസുദേവന്‍
വെട്ടേറ്റ അഖിലിന്റെ നിലവിളികേട്ട് നാട്ടുകാർ ഓടികൂടിയപ്പോഴേക്കും അക്രമിസംഘം കടന്നുകളഞ്ഞു. സാരമായി പരിക്കേറ്റ അഖിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ആദ്യം മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കൽ കോളജിലേക്കും മാറ്റുകയായിരുന്നു
കറുകടം ഞാഞ്ഞൂൽ കോളനിയിൽ ബേസിൽ എൽദോയും മറ്റൊരാളുമാണ് തന്നെ വെട്ടിയതെന്ന് അഖിൽ മൊഴി നൽകി എൽദോയുടെ സഹോദരിയുമായി അഖിൽ പ്രണയത്തിലായിരുന്നു. ഇതാണ് അക്രമത്തിന്റെ കാരണം. സഹോദരൻ ആക്രമിക്കാൻ മാരകായുധങ്ങളുമായി വരുന്നുണ്ടെന്ന് പെൺകുട്ടി അഖിലിനെ വിളിച്ചറിയിച്ചിരുന്നു. ബേസിലിനെക്കുറിച്ച് വ്യക്തമായ അറിവ് ലഭിച്ചിട്ടുണ്ടെന്നും ഉടൻ പിടികൂടുമെന്നും പോലീസ് പറഞ്ഞു
Post Your Comments