തിരുവനന്തപുരം • കേരള പോലീസിന്റെ ‘ടിക് ടോക് റോസ്റ്റിങ്’ വീഡിയോയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ ദിവസം കേരള പോലീസിന്റെ പേജില്‍ പോസ്റ്റ് ചെയ്ത ‘പി.സി കുട്ടന്‍ പിള്ള സ്പീക്കിംഗ്’ എന്ന വീഡിയോയ്ക്കെതിരെയാണ് സമൂഹ മാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം ഉയരുന്നത്.
കേരളാ പോലീസിന്റെ ഫേസ്‌ബുക്ക് പേജിലെ ട്രോളിംഗ് ഒരുതരത്തിലും പോലീസിന്റെ പണിയല്ലെന്ന് അഡ്വ ഹരീഷ് വാസുദേവന്‍ പറഞ്ഞു. ട്രോളുണ്ടാക്കലോ കമന്റിന് കയ്യടി നേടലോ പോലീസിങ്ങിന്റെ ഭാഗമല്ല. ഇത്തരം പണികൾക്ക് അല്ല പൊലീസിന് സർക്കാർ ശമ്പളം കൊടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സൈബർ ഡോം എന്ന പേരിൽ ലക്ഷങ്ങൾ പൊടിച്ച് ADGP മനോജ് എബ്രഹാമിന്റെ കീഴിൽ വിങ് ഉണ്ടാക്കിയിട്ടു നാട്ടിലെ മിക്ക സൈബർ ബുള്ളിയിങ്ങ് കേസിനും ശിക്ഷ വാങ്ങിച്ചു കൊടുക്കാൻ പറ്റുന്നില്ല. അപ്പോഴാണ് ഈ കോപ്രായം, ഇത് കേരള പോലീസ് പിന്‍വലിക്കണമെന്നും ഹരീഷ് ആവശ്യപ്പെട്ടു.
ഹരീഷിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം
കേരളാ പോലീസിന്റെ ഫേസ്‌ബുക്ക് പേജിലെ ട്രോളിംഗ് തന്നെ ഒരുതരത്തിലും പൊലീസിങിൽ പെട്ട പണിയല്ല. ട്രോളുണ്ടാക്കലോ കമന്റിന് കയ്യടി നേടലോ പോലീസിങ്ങിന്റെ ഭാഗമല്ല. ഇത്തരം പണികൾക്ക് അല്ല പൊലീസിന് സർക്കാർ ശമ്പളം കൊടുക്കുന്നത്.
അപ്പോഴാണ് വീഡിയോ റോസ്റ്റിംഗ് എന്ന നാട്ടുകാരുടെ വീഡിയോയ്ക്ക് കമന്റ് പറയുന്ന പരിപാടി പോലീസിന്റെ ഒഫീഷ്യൽ യൂട്യൂബ് ചാനലിൽ വരുന്നത് !! അതേത് വകയിലാണ് കേരളാ പോലീസിന്റെ ചെലവിൽ ആകുന്നത്?? കേരളാ പോലീസ് ആക്ടിലോ പോലീസ് മാനുവലിലോ അങ്ങനെ ഉണ്ടോ? സൈബർ ഡോം എന്ന പേരിൽ ലക്ഷങ്ങൾ പൊടിച്ച് ADGP മനോജ് എബ്രഹാമിന്റെ കീഴിൽ വിങ് ഉണ്ടാക്കിയിട്ടു നാട്ടിലെ മിക്ക സൈബർ ബുള്ളിയിങ്ങ് കേസിനും ശിക്ഷ വാങ്ങിച്ചു കൊടുക്കാൻ പറ്റുന്നില്ല.
അപ്പോഴാണ് ഈ കോപ്രായം !!
ഇത് കേരളാ പോലീസ് പിൻവലിക്കണം.
ഈ കോപ്രായം അവസാനിപ്പിക്കണം.
നിയമവിരുദ്ധമായ പ്രവൃത്തിചെയ്യുന്നവരെ നിയമ നടപടിയ്ക്ക് വിധേയമാക്കുക എന്ന പണിയാണ് പോലീസിന്റേത്.
നിയമവിരുദ്ധമല്ലെങ്കിൽ അവർക്കു മാർക്കിടാനുള്ള ഒരധികാരവും പോലീസിനില്ലെന്ന് മാധ്യമപ്രവര്‍ത്തകന്‍ കെ.ജെ ജേക്കബ് ഫേസ്ബുക്കില്‍ കുറിച്ചു.
കലുങ്കിലിരുന്നു വഴിയേ പോകുന്നവരെ കമന്റ് ചെയ്യുന്ന കൂതറപ്പിള്ളേരുടെ പണിയല്ല പോലീസിന്റേത് എന്ന് കുട്ടൻപിള്ളയുടെ സൃഷ്ടാക്കൾക്കു ആരെങ്കിലും പറഞ്ഞുകൊടുക്കണം. ആ വിഡിയോ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
https://www.facebook.com/kj.jacob.7/posts/10221176031925945
Post Your Comments