Latest NewsFootballNewsSports

കോവിഡ് പോലെ ലോകത്തുള്ള പ്രധാന രോഗമാണ് ഇപ്പോള്‍ വംശീയതയെന്ന് മാഞ്ചസ്റ്റര്‍ സിറ്റി താരം

ലോകത്ത് വംശീയതയാണ് ഇപ്പോള്‍ ഉള്ള പ്രധാന രോഗമെന്ന് മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഇംഗ്ലണ്ട് ഫുട്‌ബോള്‍ താരം റഹീം സ്റ്റെര്‍ലിംഗ്. ലോകമെമ്പാടും കൊറോണ വൈറസ് പാന്‍ഡെമിക്കിനെതിരെ പോരാടുമ്പോള്‍ തന്റെ പരാമര്‍ശങ്ങള്‍ തെറ്റായി തോന്നാമെങ്കിലുംലോകത്ത് ഇപ്പോള്‍ ഉള്ള മഹാമാരി പോലെ തന്നെ പരിഹാരം കണ്ടെത്തേണ്ട കാര്യമാണ് വംശീയത എന്നും അദ്ദേഹം വിവേചനത്തെക്കുറിച്ച് ശക്തമായി പ്രതികരിച്ചു.

ഇത് അല്‍പ്പം മോശമായിരിക്കുമെന്ന് എനിക്കറിയാം, പക്ഷേ ഇപ്പോള്‍ ഞങ്ങള്‍ നേരിടുന്ന വംശീയത മാത്രമാണ് ഒരേയൊരു രോഗം, നൂറ്റാണ്ടുകളായി ഈ വംശീയത തുടരുന്നു. അതിന് എങ്ങനെ എങ്കിലും പരിഹാരം കണ്ടെത്തുക ആണ് ഇപ്പോള്‍ പ്രതിഷേധിക്കുന്നവരുടെ ലക്ഷ്യം എന്നും സ്റ്റെര്‍ലിംഗ് പറഞ്ഞു.

കഴിഞ്ഞ മാസം മിനിയാപൊളിസില്‍ ജോര്‍ജ്ജ് ഫ്‌ലോയ്ഡിന്റെ മരണത്തെത്തുടര്‍ന്ന് അമേരിക്കയിലും ലോകമെമ്പാടുമുള്ള വംശീയതയ്ക്കെതിരായ പ്രതിഷേധത്തിന് പിന്തുണ നല്‍കുന്ന ഏറ്റവും പുതിയ കായിക താരമാണ് സ്റ്റെര്‍ലിംഗ്.

ലോകത്ത് ഉയരുന്ന പ്രതിഷേധങ്ങള്‍ സമാധാനപരമാണെന്നും അതുകൊണ്ട് തന്നെ അത് തുടരുന്നതില്‍ യാതൊരു പ്രശ്‌നവുമില്ല എന്നും അവര്‍ അവരുടെ ലക്ഷ്യത്തിനായി പോരാടുകയാണെന്നും സ്റ്റെര്‍ലിംഗ് പറഞ്ഞു. എല്ലാവരെയും തുല്യരായി ലോകം കാണാന്‍ വേണ്ടി തങ്ങളെ കൊണ്ടാവുന്നത് എല്ലാവരും ചെയ്യണം എന്നും സ്റ്റെര്‍ലിംഗ് പറഞ്ഞു. ഫുട്‌ബോള്‍ ആരാധകരില്‍ നിന്ന് ഏറെ തവണ വംശീയാധിക്ഷേപം നേരിടേണ്ടി വന്നിട്ടുള്ള താരമാണ് സ്റ്റെര്‍ലിംഗ്. വംശീയ അധിക്ഷേപമുണ്ടായാല്‍ പിച്ചില്‍ നിന്ന് പുറത്തുകടക്കുന്നതിനെതിരെ കഴിഞ്ഞ വര്‍ഷം അദ്ദേഹം സഹ കളിക്കാരെ ഉപദേശിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button