വെല്ലിംഗ്ടണ്‍: സമ്പൂര്‍ണ കോവിഡ് മുക്തരാജ്യമായി ന്യൂസിലന്‍ഡ്. രാജ്യത്ത് നിലവില്‍ ഒരു കോവിഡ് ബാധിതന് പോലും ഇല്ലെന്നും അവസാന രോഗിയും നിരീക്ഷണത്തില്‍നിന്ന് മടങ്ങിയതായും ആരോഗ്യവകുപ്പ് മേധാവി ആഷ്ലി ബ്ലൂംഫീല് ആണ് അറിയിച്ചത്. ഇത് സന്തോഷകരമായ ഒരു കാര്യമാണ്. രാജ്യത്തെ മുഴുവന്‍ ജനതയും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നന്ദി പറയുന്നു. ഫെബ്രുവരി 28ന് ശേഷം രോഗികളില്ലാത്ത ആദ്യ ദിവസമാണിത്. അതേസമയം നിലവിലുള്ള നിയന്ത്രണങ്ങളും ജാഗ്രതയും ഇനിയും തുടരേണ്ടതുണ്ടെന്നും ആഷ്ലി വ്യക്തമാക്കി.
Read also: വിദ്യാലയങ്ങൾ ജൂലൈയിലും തുറക്കില്ല: തീരുമാനം അറിയിച്ച് കേന്ദ്രമന്ത്രി
Today, New Zealand officially has zero active COVID-19 cases ?
Prime Minister Jacinda Ardern announced that, thanks to the hard work of our team of 5 million, we will move into Alert Level 1 from midnight tonight. pic.twitter.com/IHYdnn1o2y
— New Zealand Labour (@nzlabour) June 8, 2020
Post Your Comments