ഭോപ്പാല്‍ • മധ്യപ്രദേശില്‍ മായാവതിയുടെ ബഹുജന്‍ സമാജ് പാർട്ടിയുടെ (ബിഎസ്പി) രണ്ട് ഡസനിലധികം നേതാക്കൾ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. സംസ്ഥാനം ഉപതിരഞ്ഞെപ്പിന് ഉടന്‍ സാക്ഷ്യം വഹിക്കാനിരിക്കെയാണ് പുതിയ സംഭവവികാസം.
മുൻ മന്ത്രിമാരായ സഞ്ജൻ സിംഗ് വർമ്മ, പി സി ശർമ്മ, നിയമസഭാ മുൻ സ്പീക്കർ എൻ പി പ്രജാപതി എന്നിവരുൾപ്പെടെവരാണ് മുതിർന്ന കോൺഗ്രസ് നേതാക്കളുടെ സാന്നിധ്യത്തിൽ നേതാക്കൾ കോൺഗ്രസ് പാർട്ടിയിൽ ചേര്‍ന്നത്.
കോൺഗ്രസിലേക്ക് പ്രവേശിക്കുന്നതിനുമുമ്പ്, മുൻ മുഖ്യമന്ത്രി കമൽ നാഥിനെ നേതാക്കൾ സന്ദർശിച്ചിരുന്നു.
ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബറിൽ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു. മാർച്ചിൽ കോൺഗ്രസ് പാർട്ടിയുടെ സിറ്റിംഗ് എം.എൽ.എമാർ രാജിവച്ചതിനെത്തുടർന്ന് മധ്യപ്രദേശ് നിയമസഭയിലെ നിരവധി സീറ്റുകൾ ഒഴിഞ്ഞുകിടന്നതിനാലാണ് ഉപതെരെഞ്ഞെടുപ്പ് അനിവാര്യമായത്. എം.എൽ.എമാരുടെ രാജിയാണ് കമല്‍നാഥ് സര്‍ക്കാരിന്റെ പതനത്തിലേക്ക് നയിച്ചത്.
Post Your Comments