KeralaLatest NewsNews

മാസ്ക് അണുവിമുക്തമാക്കുവാന്‍ എറണാകുളം കളക്ടറേറ്റിൽ ഓട്ടോമാറ്റിക് സംവിധാനം

എറണാകുളം : ഉപയോഗ ശൂന്യമായ മാസ്കുകൾ അണുവിമുക്തമാക്കാനുള്ള ഓട്ടോമാറ്റിക് സംവിധാനം എറണാകുളം കളക്ടറേറ്റിൽ സജ്ജമായി. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന വി.എസ്.ടി മൊബൈല്‍ സൊലൂഷന്‍സ് ആണ് ബിൻ -19 എന്ന സംവിധാനം തയ്യാറാക്കിയത്. തിരുവനന്തപുരം ശ്രീ ചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയുടെ സാങ്കേതിക സഹായത്തോടെയാണ് ബിന്‍ – 19 പ്രവര്‍ത്തിക്കുന്നത്. ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് സാങ്കേതിക വിദ്യയിലധിഷ്ഠിതമായ സംവിധാനം പൂര്‍ണ്ണമായും മനുഷ്യസ്പര്‍ശം ഏല്‍ക്കാത്ത തരത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

മുഖാവരണം അണുവിമുക്തമാക്കുന്ന പ്രക്രിയ പൂര്‍ണ്ണമായും ഓട്ടോമാറ്റിക് ആയാണ് നടക്കുന്നത്. മുഖാവരണം യന്ത്രത്തില്‍ നിക്ഷേപിക്കുന്നവര്‍ക്ക് ഈ യന്ത്രത്തില്‍ സ്പര്‍ശിക്കാതെ കൈകള്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് ശുദ്ധീകരിക്കുവാനുള്ള സംവിധാനവും ബിൻ -19 ൽ ഉണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button