Latest NewsKeralaNews

മലപ്പുറത്തേക്കുറിച്ച് പറഞ്ഞത് സംസ്ഥാന വനംമന്ത്രി നൽകിയ വിവരം അനുസരിച്ച്: സാമുദായിക വിഷയമായി മാറ്റാൻ താൻ ആഗ്രഹിച്ചിട്ടില്ലെന്ന് മനേക ഗാന്ധി

മലപ്പുറം: ഗർഭിണിയായ കാട്ടാന കൊല്ലപ്പെട്ടത് മലപ്പുറത്താണെന്ന ആരോപണം ഉന്നയിച്ചത് സംസ്ഥാന വനംമന്ത്രി നൽകിയ വിവരം അനുസരിച്ചാണെന്ന് മനേക ഗാന്ധി. വനംമന്ത്രി കെ. രാജു, സംസ്ഥാന വനംവകുപ്പ് മേധാവി, വന്യജീവി സംരക്ഷണവകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പറഞ്ഞത് അനുസരിച്ചാണ് താൻ ആന കൊല്ലപ്പെട്ടത് മലപ്പുറത്താണെന്ന് പറഞ്ഞതെന്നാണ് മറയൂർ പഞ്ചായത്തിലെ യൂത്ത് ലീഗിന് അയച്ച കത്തിൽ അവർ വ്യക്തമാക്കിയിരിക്കുന്നത്.

Read also: ഡ്രൈവിങ് ലൈസൻസുകൾ മറ്റേത് സംസ്ഥാനത്തും പുതുക്കാം: വിദേശത്തുള്ളവർക്കും കൂടുതൽ സൗകര്യങ്ങൾ

മനോഹരമായ ചരിത്രമുള്ള നാടാണ് മലപ്പുറം. താൻ ഉദ്ദേശിച്ചത് മൃഗങ്ങളോടുള്ള ക്രൂരതയെക്കുറിച്ചാണ്. ഇതൊരു സാമുദായിക വിഷയമായി മാറ്റാൻ താൻ ആഗ്രഹിച്ചിട്ടില്ല. യഥാർഥ പ്രശ്നം എല്ലാവരും മനസിലാക്കണമെന്നും മനേക ഗാന്ധി വ്യക്തമാക്കി. ആന കൊല്ലപ്പെട്ട സംഭവത്തിൽ മനേകഗാന്ധി മലപ്പുറത്തെ അധിക്ഷേപിച്ചുവെന്ന് ചൂണ്ടിക്കാട്ടി യൂത്ത് ലീഗ് പ്രതിഷേധ കത്ത് അയച്ചിരുന്നു. ഇതിന് മറുപടിയായാണ് മനേക ഗാന്ധി കത്ത് അയച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button