മസ്‌ക്കറ്റ് : ഒമാനിൽ കോവിഡ് ബാധിച്ച് മൂന്ന് പേർ കൂടി ഞായറാഴ്ച്ച മരിച്ചു. 866 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു, ഇതിൽ 547 പേരും പ്രവാസികളാണ്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 75ഉം, രോഗ ബാധിച്ചവരുടെ എണ്ണം 16882ഉം ആയി. പുതുതായി ആരും സുഖംപ്രാപിച്ചിട്ടില്ല അതിനാൽ രോഗം ഭേദമായവരുടെ എണ്ണം 3451ൽ നിലനിൽക്കുന്നു. 13356പേരാണ് നിലവിൽ അസുഖബാധിതരായിട്ടുള്ളത്.
Also read : ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം രണ്ടര ലക്ഷം കവിഞ്ഞു
പുതിയ രോഗികളിൽ 623 പേരും മസ്കറ്റ് ഗവർണറേറ്റിൽ നിന്നുള്ളവരാണ്. ഇതോടെ മസ്‌ക്കറ്റ് ഗവർണറേറ്റിലെ കോവിഡ് ബാധിതരുടെ എണ്ണം 12818 ആയി. 1958 പേർക്കാണ് ഇവിടെ അസുഖം ഭേദമായത്. 2907 പേർക്ക് പരിശോധന നടത്തി. പുതുതായി 68 പേരെ കൂടി പ്രവേശിപ്പിച്ചതോടെ ആശുപത്രികളിൽ ചികിത്സയിലുള്ളവരുടെ എണ്ണം 290 ആയി. ഇതിൽ 75 പേർ തീവ്ര പരിചരണ വിഭാഗത്തിലാണ് ചികിത്സയിലുള്ളതെന്നും അധികൃതർ അറിയിച്ചു.
Post Your Comments