Latest NewsIndiaNews

കോവിഡ് പ്രതിരോധം: ഇന്നു മുതൽ രാജ്യം പുതിയൊരു ഘട്ടത്തിലേക്ക്: രോഗവ്യാപനം കൂടുമോയെന്നും ആശങ്ക

ന്യൂഡൽഹി: കോവിഡിനെതിരായ പോരാട്ടത്തിൽ രാജ്യം മറ്റൊരു ഘട്ടത്തിലേക്ക്. അൺലോക്ക് 1 പുതിയ ഘട്ടത്തിൽ കൂടുതൽ ഇളവുകളാണ് അനുവദിച്ചിരിക്കുന്നത്. ആരാധനാലയങ്ങൾ, മാളുകൾ, വ്യാപാരശാലകൾ എന്നിവ തുറക്കുന്നതോടെ രോഗവ്യാപനം കൂടുമോയെന്ന ആശയക്കുഴപ്പത്തിലും ആശങ്കയിലുമാണ് രാജ്യം. ഇളവുകളുടെ അടിസ്ഥാനത്തിൽ ആരാധനാലയങ്ങൾ തുറക്കാൻ അനുമതി ഉണ്ടെങ്കിലും കോവിഡ് വ്യാപനം വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇതിന് തയ്യാറല്ലെന്നാണ് മതനേതാക്കൾ അറിയിച്ചിരിക്കുന്നത്.

Read also: അൺലോക്ക് 1.0: കേരളത്തിൽ ഇന്നുമുതൽ കൂടുതൽ ഇളവുകൾ

അതേസമയം ജനങ്ങൾ അകലം പാലിക്കുകയും വ്യാപനം ഒഴിവാക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കുകയും ചെയ്യുന്നില്ലെങ്കിൽ കൂടുതൽ കർക്കശമായ നിയന്ത്രണങ്ങൾ കൊണ്ടുവരുമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു. കോവിഡ് പ്രതിരോധപ്രവർത്തങ്ങൾ വിലയിരുത്താൻ ആയോഗ് അംഗം (ആരോഗ്യം) അധ്യക്ഷയായി ദേശീയ ദൗത്യസേനയ്ക്ക് രൂപം നൽകിയിരുന്നു. സർക്കാർ-സർക്കാരിതര സാങ്കേതിക വിദഗ്ധരടങ്ങുന്ന 21 അംഗ സംഘമാണ് ദൗത്യസേനയിലുള്ളത്

shortlink

Related Articles

Post Your Comments

Related Articles


Back to top button