ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഇതുവരെ കാണാത്ത ഒരു രാഷ്ട്രീയ കൂട്ടുകെട്ട് ആയിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി-അമിത് ഷാ യുടേത്. അമിത് ഷാ ബിജെപിയുടെ തലപ്പത്ത് എത്തിയതോടെ പുതിയ രാഷ്ട്രീയ സമവാക്യങ്ങളാണ് രൂപം കൊണ്ടത്. ഒന്നാം മോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തി വന്നതോടെ പാര്‍ട്ടി അദ്ധ്യക്ഷനായി അവരോധിതനായതാണ് അമിത് അനില്‍ചന്ദ്ര ഷാ എന്ന അമിത് ഷാ. ഒന്നാം മോദി സര്‍ക്കാരിന്റെ സുപ്രധാന തീരുമാനങ്ങളെല്ലാം കൈക്കൊള്ളുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത് ഷായുടെയും വലിയ പങ്കാണുണ്ടായത്. പിന്നീട് 2019ല്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായ എല്‍.കെ. അദ്വാനി പ്രതിനിധീകരിക്കുന്ന ഗാന്ധിനഗര്‍ ലോക്‌സഭാ സീറ്റ് ഏറ്റെടുത്ത് ലോക്‌സഭയില്‍ എത്തിയ ഷാ രണ്ടാം മോദി സര്‍ക്കാരില്‍ ഇന്ത്യയുടെ ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റു.\
പിന്നീടായിരുന്നു സുപ്രധാനവും വിവാദവുമായ പല തീരുമാനങ്ങളും. കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തു കളയുകയും പൗരത്വഭേദഗതി ആക്ട് നടപ്പാക്കുവാന്‍ ഒരുങ്ങുകയും ചെയ്തതാണ് അതില്‍ ആദ്യം. പാകിസ്ഥാനോടും ചൈനയോടുമുള്ള ഇന്ത്യയുടെ ഇപ്പോഴത്തെ നിലപാടിനു പിന്നിലും അമിത് ഷായുടെ രാഷ്ട്രീയ തന്ത്രങ്ങളുടെ ഭാഗമായ ആ ഉറച്ച തീരുമാനം തന്നെയാണ്.
പ്രധാനമന്ത്രിയുമായി ഏറ്റവും കാലം നീണ്ടുനില്‍ക്കുന്ന സൗഹൃദത്തിന് ഉടമ കൂടിയാണ് അമിത് ഷാ. ഗുജറാത്ത് സംസ്ഥാന രാഷ്ട്രീയത്തില്‍ ഇടപെടുന്ന അന്നുമുതല്‍ ആരംഭിച്ചതാണത്. അന്നുമിന്നും നരേന്ദ്രമോദിയുടെ ഉറ്റ സഹപ്രവര്‍ത്തകന്‍ തന്നെ ഷാ. അന്താരാഷ്ട്ര തലത്തില്‍ ശക്തനായി നരേന്ദ്രമോദി വളരുമ്പോള്‍ അദ്ദേഹത്തിന്റെ നിഴലായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഷാ ദേശീയ രാഷ്ട്രീയത്തില്‍ അതികായനാകുകയാണ്. കൊവിഡ് രോഗബാധ കൈകാര്യം ചെയ്തതിലും ലോക്ഡൗണ്‍ കൊണ്ടു വരുന്നതിലും അതി പ്രധാന പങ്ക് വഹിച്ചു. കോവിഡ് പ്രതിസന്ധിയില്‍ നിന്ന് ഇന്ത്യയെ കരകയറ്റാന്‍ ഇനിയും പല പദ്ധതികളും അണിയറയില്‍ ഒരുങ്ങുകയാണ്. കറപുരളാത്ത അഴിമതി തീണ്ടാത്ത ഒരു നല്ല ഭരണത്തെ രാജ്യത്തെ ജനങ്ങളും ഇപ്പോള്‍ അംഗീകരിച്ചു കഴിഞ്ഞു
Post Your Comments