KeralaNattuvarthaLatest NewsNews

പുഴയിൽ ചാടി; വെള്ളമില്ലാതിരുന്നതിനാൽ ​ഗുരുതര പരിക്കേറ്റ് കുപ്രസിദ്ധ മോഷ്ടാവ് ഡ്രാക്കുള സുരേഷ്

നാ​ട്ടു​കാ​ർ പി​ടി​കൂ​ടി​യെ​ങ്കി​ലും ര​ണ്ടു​പേ​രു​ടെ കൈ ​ക​ടി​ച്ചു​മു​റി​ച്ച് വീ​ണ്ടും ഓ​ടി​മ​റ​ഞ്ഞുവെന്ന് പോലീസ്

മൂവാറ്റുപുഴ; മോ​ഷ​ണ​ശേ​ഷം മു​ങ്ങി പി​ന്നീ​ട്​ നാ​ട്ടു​കാ​രു​ടെ ക​ണ്ണി​ല്‍​പെ​ട്ട​പ്പോ​ള്‍ പാ​ല​ത്തി​ല്‍​നി​ന്ന്​ പു​ഴ​യി​ല്‍ ചാ​ടി​യ മോ​ഷ്​​ടാ​വ്​ ഡ്രാ​ക്കു​ള സു​രേ​ഷി​ന്​ വെള്ളമില്ലാത്ത ഭാഗത്ത്​ വീണതോടെ ഗു​രു​ത​ര പ​രി​ക്ക്, അ​ഗ്​​നി​ര​ക്ഷാ​സേ​ന​യു​ടെ സ​ഹാ​യ​ത്തോ​ടെ പൊ​ലീ​സ് ര​ക്ഷ​പ്പെ​ടു​ത്തി ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു, ഴ്ച പു​ല​ര്‍​ച്ച പെ​രു​വം​മൂ​ഴി പാ​ല​ത്തി​ല്‍​നി​ന്നാ​ണ് കു​പ്ര​സി​ദ്ധ മോ​ഷ്​​ടാ​വ് പു​ത്ത​ന്‍​കു​രി​ശ് വ​ട​യ​മ്പാ​ടി കു​ണ്ടേ​ലി​ക്കു​ടി​യി​ല്‍ സു​രേ​ഷ് (37) പു​ഴ​യി​ല്‍ ചാ​ടി​യ​തെന്ന് പോലീസ്.

ഇയാൾ പെ​രു​വം​മൂ​ഴി​യി​ൽ കെ​ട്ടി​ടം പ​ണി​യു​ന്നി​ട​ത്ത്​ എ​ത്തി​യ തൊ​ഴി​ലാ​ളി​ക​ളു​ടെ വ​സ്ത്ര​ങ്ങ​ൾ സൂ​ക്ഷി​ച്ചി​രു​ന്നി​ട​ത്ത്​ നി​ന്ന്​ പ​ഴ്സു​ക​ൾ മോ​ഷ്​​ടി​ച്ചു, തൊ​ഴി​ലാ​ളി​ക​ളി​ൽ ഒ​രാ​ൾ ക​ണ്ട​തോ​ടെ ഇ​റ​ങ്ങി​യോ​ടി പ​രി​സ​ര​ത്തെ കു​റ്റി​ക്കാ​ട്ടി​ൽ ഒ​ളി​ച്ചു, നാ​ട്ടു​കാ​ർ ഏ​റെ തി​ര​ഞ്ഞി​ട്ടും ആ​ദ്യം ക​ണ്ടെ​ത്തി​യി​ല്ല, പി​ന്നീ​ട് ഇ​വി​ടെ​നി​ന്ന് പു​റ​ത്തു ക​ട​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ നാ​ട്ടു​കാ​ർ പി​ടി​കൂ​ടി​യെ​ങ്കി​ലും ര​ണ്ടു​പേ​രു​ടെ കൈ ​ക​ടി​ച്ചു​മു​റി​ച്ച് വീ​ണ്ടും ഓ​ടി​മ​റ​ഞ്ഞുവെന്ന് പോലീസ്.

എന്നാൽ ഇ​യാ​ളു​ടെ ബൈ​ക്ക് ശ്ര​ദ്ധ​യി​ൽ​പെ​ട്ട നാ​ട്ടു​കാ​ർ അ​തിന്റെ ചോ​ക്ക് ഊ​രി​യി​ട്ട് കാ​ത്തി​രു​ന്നു, തു​ട​ർ​ന്ന് ശ​നി​യാ​ഴ്​​ച പു​ല​ർ​ച്ച ബൈ​ക്ക് എ​ടു​ക്കാ​നെ​ത്തി​യ​പ്പോ​ൾ നാ​ട്ടു​കാ​ർ പി​ടി​കൂ​ടാ​ൻ ഓ​ടി​യെ​ത്തി, ഇ​തോ​ടെ പെ​രു​വം​മൂ​ഴി പാ​ല​ത്തി​ൽ​നി​ന്ന് ചാ​ടു​ക​യാ​യി​രു​ന്നു, വെ​ള്ള​മി​ല്ലാ​ത്ത സ്ഥ​ല​ത്ത്​ വീ​ണ​തി​നാ​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റു,ത ഇ​യാ​ൾ മൂ​വാ​റ്റു​പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്, 2018 ജൂ​ലൈ 29ന് ​മൂ​വാ​റ്റു​പു​ഴ ക​ച്ചേ​രി​ത്താ​ഴ​ത്തെ പി.​ബി. അ​ജി​ത്കു​മാ​റിന്റെ ആ​ധാ​ര​മെ​ഴു​ത്ത് ഓ​ഫി​സി​ൽ​നി​ന്ന് ഒ​ന്ന​ര​ല​ക്ഷം രൂ​പ മോ​ഷ്​​ടി​ച്ച​ത്​ അ​ട​ക്കം 20ലേ​റെ കേ​സി​ൽ പ്ര​തി​യാ​ണ് ‌സു​രേ​ഷെന്ന് പോലീസ് പറഞ്ഞു.

കൂടാതെ അ​ഞ്ചു​വ​ർ​ഷം മു​മ്പ് കോ​ല​ഞ്ചേ​രി​യി​ൽ പ​ള്ളി​യി​ൽ മോ​ഷ്​​ടി​ക്കാ​ൻ ക​യ​റി വെന്റിലേറ്ററിൽ കു​ടു​ങ്ങി അ​വി​ടെ​യി​രു​ന്ന് ഉ​റ​ങ്ങി​പ്പോ​യ ഇ​യാ​ളെ ഒ​ടു​വി​ൽ പൊ​ലീ​സാ​ണ് പു​റ​ത്തെ​ടു​ത്ത​ത്, 2018ൽ ​ബൈ​ക്ക​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ്​ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന്​ മു​ങ്ങി ഒ​ളി​വി​ൽ ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ്​ ഇപ്പോൾ പിടിയിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button