Latest NewsNewsTechnology

കിടിലൻ ഫീച്ചറുകളുമായി ടെലഗ്രാം : വാട്സ് ആപ്പിന് കടുത്ത ഭീഷണി

വാട്സ് ആപ്പിന് കടുത്ത ഭീഷണിയുയർത്തി, പുതിയ ഫീച്ചറുകളുമായി ടെലഗ്രാം. ഇന്‍ ആപ്പ് വീഡിയോ എഡിറ്റര്‍, ആനിമേറ്റഡ് സ്റ്റിക്കറുകള്‍, സ്പീക്കിങ് ജിങ് ജിഫുകള്‍ ഫീച്ചറുകളാണ് അവതരിപ്പിച്ചത്. ആപ്പിലെ മീഡിയ എഡിറ്റിങ് സൗകര്യം അനിമേറ്റഡ് സ്റ്റിക്കേഴ്സ്, വീഡീഡിയോ എഡിറ്റിങ് എന്നീ പുതിയ സംവിധാനങ്ങള്‍ കൂടി ചേര്‍ത്ത് പരിഷ്‌കരിക്കുന്നതായി ടെലഗ്രാം അറിയിച്ചിട്ടുണ്ട്.

Also read : ചൈ​നീ​സ് ഉ​ത്പ​ന്ന​ങ്ങ​ള്‍ക്കെതിരായ കാ​ര്‍​ട്ടൂ​ണ്‍ : അ​മൂ​ലി​ന്‍റെ അ​ക്കൗ​ണ്ട് ബ്ലോ​ക്ക് ചെയ്ത്, ട്വിറ്റർ2020/

വീഡിയോകളില്‍ രണ്ട് തവണ ടച്ച് ചെയ്താൽ വീഡിയോകളില്‍ ബ്രൈറ്റ്‌നസ്, സാച്ചുറേഷന്‍ പോലുള്ള ക്രമീകരണങ്ങള്‍ നടത്താനും സാധിക്കും. ആനിമേറ്റുചെയ്ത സ്റ്റിക്കറുകള്‍ ഇപ്പോള്‍ ഫോട്ടോകളിലേക്കും വീഡിയോകളിലേക്കും ചേര്‍ക്കാവുന്നതാണ്. ഉപയോക്തൃ ചാറ്റ് അനുഭവം മെച്ചപ്പെടുത്തുന്നതിനായി ആപ്ലിക്കേഷന്‍ ആകര്‍ഷകമായ പുതിയ സ്പീക്കിംഗ് ചാറ്റുകള്‍ പ്രത്യേകം വിഭാഗങ്ങളായി ക്രമീകരിക്കാന്‍ ഫ്ളെക്സിബിള്‍ ഫോള്‍ഡറുകൾ കൂടി ഉൾപ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം തന്നെ ഫോണ്‍ സ്റ്റോറേജ് കൈകാര്യം ചെയ്യുന്നതിന് പുതിയ കാഷേ മെമ്മറി മാനേജ്‌മെന്റ് ടൂളും അവതരിപ്പിച്ചു.  മൂന്ന് ദിവസം മുതല്‍ അനിശ്ചിതകാലത്തേക്ക് നിങ്ങളുടെ ഡാറ്റ ക്ലൗഡില്‍ സൂക്ഷിക്കാം. ടെലഗ്രാം ഡാറ്റ എത്രനാള്‍ സൂക്ഷിച്ചുവെക്കണം എന്ന് തീരുമാനിക്കാനും ഉപയോക്താവിന് സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button