ന്യൂഡല്‍ഹി: ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കാനുള്ള കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചതിന് പിന്നാലെ അമൂലിന്റെ അക്കൗണ്ട് ബ്ലോക്ക് ചെയ്ത് ട്വിറ്റർ. ഗുജറാത്ത് കോ-ഓപ്പറേറ്റീവ് മില്‍ക് മാര്‍ക്കെറ്റിംഗ് ഫെഡറേഷന്(അമൂൽ) മാനേജിംഗ് ഡയറക്ടര്‍ ആര്.എസ്.സോധിയാണ് ഇക്കാര്യം അറിയിച്ചത്. ജൂണ്‍ 4നാണ് അമൂലിന്റെ പരസ്യ ഏജന്‍സി കാർട്ടൂൺ പ്രസിദ്ധീകരിച്ചത്. ഡ്രാഗണൊപ്പമുള്ള അമൂല്‍ പെണ്‍കുട്ടിയുടെ കാര്‍ട്ടൂണിലെ കുറിപ്പാണ് വിവാദങ്ങൾക്ക് കാരണമായത്. അമൂല്‍ മെയ്ഡ് ഇന്‍ ഇന്ത്യ എന്നും കാര്‍ട്ടൂണിന് താഴെ കുറിച്ചിരുന്നു.
Also read : കോവിഡ് 19 വ്യാപനം, ഇന്ത്യയിൽ എന്ന് അവസാനിക്കുമെന്ന് വ്യക്തമാക്കി ആരോഗ്യ വിദഗ്ദ്ധർ
എന്ത് കൊണ്ടാണ് അക്കൌണ്ട് ബ്ലോക്ക് ചെയ്തതെന്ന് അറിയില്ല. ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല. അമൂല്‍ ആര്‍ക്കെതിരെയും പ്രചാരണങ്ങള്‍ നടത്തിയിട്ടില്ല. അമൂല്‍ പെണ്‍കുട്ടി കഴിഞ്ഞ 55 വര്‍ഷങ്ങളായി അമൂലിന്റെ മുഖമാണ്. മറ്റ് പല വിഷയങ്ങളിലും അമൂല്‍ സമാന പ്രതികരണങ്ങള്‍ നടത്തിയിട്ടുണ്ടെന്നും, അക്കൗണ്ട് റീ ആക്ടിവേറ്റ് ചെയ്യണമെന്ന പരസ്യ കമ്പനിയുടെ ആവശ്യം ട്വിറ്റര്‍ പരിഗണിച്ച് റീസ്റ്റോര്‍ ചെയ്തുവെന്നും ആര്.എസ്.സോധി പറഞ്ഞു. ആത്മനിര്‍ഭര്‍ ഭാരത് ആശയപ്രകാരമാണ് കാര്‍ട്ടൂണ്‍ ചെയ്തതെന്നാണ് സൂചന. ലഡാക്ക് അതിര്‍ത്തിയിലെ സംഘര്‍ഷത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ ചൈനീസ് ഉല്‍പ്പന്ന വിരുദ്ധ വികാരം പ്രകടമായിരുന്നു.
Post Your Comments