KeralaLatest NewsNews

തന്റെ ക്വാറന്‍റീന്‍ കാലം കഴിഞ്ഞതായി സുരാജ് വെഞ്ഞാറമൂട്

തന്‍റെ ക്വാറന്‍റീന്‍ കാലം കഴിഞ്ഞതായി അറിയിച്ച് നടൻ സുരാജ് വെഞ്ഞാറമൂട്. ഫേസ്ബുക്കിലാണ് താരം ഇക്കാര്യം അറിയിച്ചത്. വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്ത ഒരു പ്രതിക്ക് കോവിഡ് പോസിറ്റീവ് കണ്ടെത്തിയിരുന്നു. ഒരേ വേദി പങ്കിട്ട സി.ഐയും സുരാജും ക്വാറന്‍റീനിൽ കഴിണമെന്ന് നിര്‍ദേശമുണ്ടായിരുന്നു. സി.ഐയുടെ കോവിഡ് ഫലം നെഗറ്റീവായതിനാലാണ് തന്‍റെ ക്വാറന്‍റീൻ കാലം അവസാനിച്ചതെന്ന് സുരാജ് വെഞ്ഞാറമൂട് വ്യക്തമാക്കി.

Read also: ഡൽഹി സർക്കാരിന് കീഴിലെ ആശുപത്രികൾ ഡൽഹി നിവാസികൾക്ക് മാത്രം; കോവിഡ് ചികിത്സയുടെ കാര്യത്തിൽ നിലപാട് കടുപ്പിച്ച് കെജ്‌രിവാൾ സർക്കാർ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

പ്രിയപ്പെട്ടവരെ,

വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്ത് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട ഒരു പ്രതിയ്ക്ക് കോവിഡ് പോസിറ്റീവ് ആയത് കൊണ്ട് ഞാനും, എംഎൽഎ യും , നെല്ലനാട് പഞ്ചായത്ത് പ്രസിഡന്റും ഉൾപ്പടെ പങ്കെടുത്ത വെഞ്ഞാറമൂട് എസ്സിബി ആരംഭിച്ച സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായ കൃഷി ഇറക്കൽ ചടങ്ങിൽ വെഞ്ഞാറമൂട് സിഐ യും പങ്കെടുത്ത കാരണത്താൽ. സെക്കൻഡറി കോണ്ടാക്ട് ലിസ്റ്റിൽപ്പെട്ട് ഞാനും മറ്റുള്ളവരും ഹോം ക്വാറന്റീനിലേക്ക് പോയ വിവരം എല്ലാവരേയും അറിയിച്ചിരുന്നു.

ഇപ്പോൾ വെഞ്ഞാറമൂട് സിഐയുടെ സ്വാബ് റിസൾട്ട് നെഗറ്റീവായി കണ്ടെത്തിയതിനാൽ സിഐയും സെക്കൻഡറി കോണ്ടാക്ട് ലിസ്റ്റിൽ ഉള്ള ഞങ്ങളും നിരീക്ഷണത്തിൽ നിന്നും മോചിതരായെങ്കിലും തുടർന്നും ഏഴ് ദിവസം കൂടെ നിരീക്ഷണത്തിൽ ഇരിക്കാൻ തീരുമാനിച്ചു , ആ നിരീക്ഷണ കാലാവധി ഇന്നലെ ജൂൺ 5 ന് അവസാനിച്ച വാർത്തയും ഞാൻനിങ്ങളുമായും പങ്കുവെക്കുന്നു.

ഹോം ക്വാറന്‍റീൻ ആയ വാർത്തയറിഞ്ഞ് നാട്ടിൽ നിന്നും, ഇതര സംസ്ഥാനങ്ങളിൽ നിന്നും, വിദേശത്ത് നിന്നും ഫോണിൽ വിളിച്ചും, മറ്റന്വേക്ഷണങ്ങളിലൂടെയും സ്നേഹവും, സൗഹൃദവും, കരുതലും പങ്കുവച്ചവർ നിരവധിയാണ്. വിളിച്ചാൽ ബുദ്ധിമുട്ടാകുമോയെന്ന ധാരണയിൽ മറ്റുതരത്തിൽ കാര്യങ്ങൾ അന്വേഷിച്ചറിഞ്ഞവരും ഉണ്ട്.

എല്ലാവരുടെയും സ്നേഹം ഒരിക്കൽ കൂടി അനുഭവിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം പറഞ്ഞറിയിക്കാനാകാത്തതാണ്. നന്ദി പറഞ്ഞ് പിരിയേണ്ടവരല്ലല്ലോ നമ്മളൊക്കെ തമ്മിൽ എന്നത് കൊണ്ട് ഞാനതിന് തുനിയുന്നില്ല.

സ്നേഹപൂർവം സുരാജ് വെഞ്ഞാറമൂട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button