തൃശ്ശൂർ; ലോകമെങ്ങും പടരുന്ന കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് ജൂണ്‍ 15 മുതല്‍ വിര്‍ച്വല്‍ ക്യൂ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് അഡ്മിനിസ്ട്രേറ്റര്‍ വിഎസ് ശിശിര്‍, വിര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ ഒരു ദിവസം 600 പേര്‍ക്ക് ദര്‍ശനത്തിന് അനുവാദം നല്‍കും.
എന്നാൽ 10 വയസ്സിന് താഴെ പ്രായമുള്ളവര്‍ക്കും 65 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കുംക്ഷേത്രത്തിനുള്ളില്‍ യാതൊരു കാരണവശാലും പ്രവേശനം അനുവദിക്കുകയില്ല, അതേസമയം കേന്ദ്രസര്‍ക്കാരും, സംസ്ഥാന സര്‍ക്കാരും പുറപ്പെടുവിടിരിക്കുന്ന മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാകും ഭക്തര്‍ക്ക് ദര്‍ശനത്തിന് അവസരമൊരുക്കുക.
ക്ഷേക്ര സോപാനത്തേക്ക് പ്രവേശനം അനുവദിക്കില്ല, ഒരു ദിവസം ക്ഷേത്രത്തില്‍ 60 വിവാഹം വരെ നടത്താനും അനുമതി നല്‍കി, വിവാഹങ്ങള്‍ക്ക് 50 പേരില്‍ കൂടുതല്‍ ആളുകള്‍ ഒത്തുചേരാന്‍ പാടില്ല.
Post Your Comments