ചെന്നൈ : ആറുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പെരമ്പൂരില്‍ ഭാര്യവീട്ടില്‍ താമസിക്കുകയായിരുന്ന 39-കാരനാണ് പിടിയിലായത്. കുഞ്ഞിന്റെ മുത്തശ്ശിയുടെ പരാതിയിലാണ് ഇയാളെ പൊലീസ് അറസ്റ്റുചെയ്തത്.
കുട്ടിയുടെ അമ്മ മാസങ്ങള്‍ക്ക് മുൻപാണ് മരിച്ചത്. തുടർന്ന് ഇയാൾ രണ്ടുമക്കളെയുമായി ഭാര്യയുടെ വീട്ടിലേക്ക് വരികയായിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി കുട്ടി ശാരീരികാസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതോടെ മുത്തശ്ശി കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോയിരുന്നു. ഇതോടെയാണ് കുട്ടി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയത്. സ്വകാര്യഭാഗങ്ങളില്‍ മുറിവുണ്ടായിരുന്നു. ഇതേക്കുറിച്ച് മുത്തശ്ശി ചോദിച്ചപ്പോഴാണ് പിതാവാണ് ഉപദ്രവിച്ചതെന്ന് കുട്ടി പറഞ്ഞത്. പോക്സോനിയമപ്രകാരം കേസ് രജിസ്റ്റര്‍ചെയ്ത് പ്രതിയെ പുഴല്‍ ജയിലിലടച്ചു.
Post Your Comments