യു.എ.ഇ: കൊറോണ വൈറസ് ബാധിച്ച് ഇന്ത്യന്‍ ഡോക്ടര്‍ യു.എ.ഇയില്‍ മരിച്ചു. നാഗ്പൂര്‍ സ്വദേശിയായ ഡോ. സുധീര്‍ രംഭു വാഷിംകര്‍ (61) ആണ് മരിച്ചത്.ബുര്‍ജീല്‍ റോയല്‍ ഹോസ്പിറ്റലിലെ ഡോക്ടറാണ്. കൊറോണ വൈറസ് വ്യാപനത്തിന്റെ തുടക്കം മുതല്‍ ആശുപത്രിയിലെത്തുന്ന രോഗികളെ ചികില്സിക്കുന്നതില് മുന്‍നിരയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു.
2018ലാണ് ഇന്റീരിയര്‍ മെഡിസിന് സ്പെഷ്യലിസ്റ്റായി ബൂര്‍ജീല്‍ ആശുപത്രിയില്‍ സേവനം ആരംഭിച്ചത്. വി.പി.എസ് ഗ്രൂപ്പിലെ വിദഗ്ധ ഡോക്ടര്‍മാരില്‍ ഒരാളായിരുന്നു.മൃതദേഹം അല്‍ഐന്‍ ശ്മശാനത്തില്‍ സംസ്കരിച്ചു. ഭാര്യയും രണ്ട് ആണ്‍മക്കളുമുണ്ട്.
Post Your Comments