Latest NewsNewsIndia

ഡൽഹിയിൽ കൊവിഡ് ചികിത്സ ഡൽഹി നിവാസികൾക്ക് മാത്രം; മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ കടുത്ത വിമര്‍ശനം

ന്യൂഡൽഹി : മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരെക്കൊണ്ട് ആശുപത്രികൾ നിറഞ്ഞതിനാൽ ഡൽഹി ആശുപത്രികളില്‍ ഡൽഹി നിവാസികൾക്ക് മാത്രമേ ചികിത്സ ലഭ്യമാക്കൂവെന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനം.കേന്ദ്രമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വിയാണ് അരവിന്ദ് കെജ്രിവാളിന്റെ നിലപാടിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

മുംബൈയിലെ ആശുപത്രികളില്‍ മുംബൈക്കാര്‍ക്കും കൊല്‍ക്കത്തയിലെ ആശുപത്രികളില്‍ കൊല്‍ക്കത്തക്കാര്‍ക്കും മാത്രം ചികിത്സ നല്‍കിയാല്‍ മതിയോയെന്നും ഇന്ത്യയില്‍ വിസ സംവിധാനമില്ലെന്ന് കെജ്രിവാള്‍ ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഡൽഹി സർക്കാരിന്റെ കീഴിലുള്ള എല്ലാ ആശുപത്രികളിലും ചില സ്വകാര്യ ആശുപത്രികളിലും ഡൽഹിയിൽ താമസിക്കുന്നവർക്കു മാത്രമേ ചികിൽസ നൽകൂവെന്നാണ് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പറഞ്ഞത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് അടച്ചിട്ട സംസ്ഥാന അതിര്‍ത്തികള്‍ തിങ്കളാഴ്ച മുതല്‍ തുറക്കുമെന്നും കെജ്രിവാള്‍ വ്യക്തമാക്കി. അതേസമയം, കേന്ദ്ര സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആശുപത്രികളില്‍ എല്ലാവര്‍ക്കും ചികിത്സ ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button