തൃശൂര്‍ • വീട്ടില്‍ ഒറ്റയ്ക്ക് ഇരിക്കുന്ന മകളെ പഠനത്തിനിടെയുള്ള മൊബൈല്‍ ഉപയോഗം ചീത്തയാക്കുമോ എന്ന ആശങ്ക പങ്കുവച്ച അധ്യാപികയായ മാതാവിന് താക്കീത് നല്‍കി പോലീസ്. ഇത്തരം കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പരസ്യപ്പെടുത്താതെ പോലീസ് സ്റ്റേഷനില്‍ അറിയിക്കുകയാണെന്ന് വേണ്ടതെന്ന് സൈബര്‍ സെല്‍ മുന്നറിയിപ്പ് നല്‍കി.
തൃശ്ശൂരിലെ സ്വകാര്യ സ്‌കൂളില്‍ അധ്യാപികയായ അമ്മയാണ് സമൂഹ മാധ്യമത്തില്‍ ആശങ്ക പങ്കുവച്ചത്. ‘ഭര്‍ത്താവിന് ബാങ്കില്‍ പോകണം. എനിക്ക് സ്‌കൂളിലും. മകള്‍ വീട്ടില്‍ ഒറ്റയ്ക്കാണ്. പഠനത്തിന് അവളുടെ കൈയില്‍ മൊബൈലുണ്ട്. ഒറ്റയ്ക്കുള്ള മൊബൈല്‍ ഉപയോഗം അവളെ ചീത്തയാക്കുമോയെന്നാണ് ഭയം’ – ഇങ്ങനെയാണ് അമ്മ കുറിച്ചത്.
അമ്മയ്ക്ക് ഓണ്‍ലൈന്‍ ക്ലാസിനായി ജൂണ്‍ ആദ്യം മുതല്‍ സ്‌കൂളില്‍ പോകേണ്ടിയിരുന്നു. ഇതേ സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് മകള്‍.
ഇത് ശ്രദ്ധയില്‍പ്പെട്ട സൈബര്‍ പോലീസ് വിഷയത്തില്‍ ഇടപെടുകയായിരുന്നു. ഇത്തരം കാര്യങ്ങള്‍ സാമൂഹികമാധ്യമങ്ങളിലിടാതെ സമീപത്തെ പൊലീസ് സ്‌റ്റേഷനുകളില്‍ അറിയിച്ചാല്‍ കരുതലുണ്ടാകുമെന്നും അറിയിച്ചു. തൊട്ടടുത്ത പോലീസ് സ്റ്റേഷനിലെ നമ്പറും നല്‍കി. ഇതോടെ അധ്യാപിക പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു.
Post Your Comments