ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം രണ്ടര ലക്ഷം കവിഞ്ഞു. 256,563 പേര്‍ക്കാണ് രാജ്യത്ത് കോവിഡ് ബാധിച്ചത്. ഇന്ന് മാത്രം 9,941 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 228 പേര് മരിച്ചു. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 7,174 ആയി ഉയര്‍ന്നു.മഹാരാഷ്ട്രയില്‍ ഇന്ന് 3,007 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ മഹാരാഷ്ട്രയില്‍ കോവിഡ് ബാധിച്ചവരുടെ എണ്ണം 85,975 ആയി. മൂവായിരത്തിലേറെ ആളുകളാണ് ആകെ മരിച്ചത്.
Post Your Comments