Latest NewsIndiaNews

കോവിഡ്-19 : ഹൈദരാബാദിൽ മാധ്യപ്രവർത്തകൻ മരിച്ചു

ഹൈദരാബാദ് : കോവിഡ് ബാധിച്ച് യുവ മാധ്യപ്രവർത്തകൻ മരിച്ചു. തെലുങ്ക് ടെലിവിഷൻ ചാനലായ ടിവി 5ലെ മാധ്യമപ്രവർത്തകൻ മനോജ് കുമാറാണ് രോഗം ബാധിച്ച് മരിച്ചത്. ഹൈദരാബാദ് ആസ്ഥാനമായ ടിവി ചാനലാണ് ടിവി 5.

ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്നാണ് മനോജ് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസമാണ് കോവിഡ് പരിശോധന ഫലം വന്നത്. പോസിറ്റീവാണെന്ന് കണ്ടെത്തിയതോടെ ഇയാളെ കോവിഡ് ചികിത്സയ്ക്കുള്ള പ്രത്യേക വിഭാഗത്തിലേക്ക് മാറ്റിയിരുന്നു.അതേസമയം മനോജ് കുമാർ ന്യുമോണിയ ബാധിച്ചാണ് മരിച്ചതെന്ന് ഗാന്ധി ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് പറഞ്ഞു. പിന്നീട് കോവിഡ് പിടിപെടുകയായിരുന്നു. ശ്വസന പേശികൾ ഉൾപ്പെടെ എല്ലാ പേശികളെയും തളർത്തുന്ന മയസ്തീനിയ ഗ്രാവിസ് എന്ന അസുഖം ബാധിച്ചതാണ് മരണകാരണമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button