NattuvarthaLatest NewsKeralaNews

ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ല്‍ യു​വാ​വി​നെ പിറവം പുഴയിൽ കാ​ണാ​താ​യി; പു​ഴ​യി​ലെ ശ​ക്ത​മാ​യ ഒ​ഴു​ക്കും ആ​ഴ​വും, തിരച്ചിൽ വിഫലം

പു​ഴ​യി​ലെ ശ​ക്ത​മാ​യ ഒ​ഴു​ക്കും ആ​ഴ​വും തി​ര​ച്ചി​ൽ ദു​സ്സ​ഹ​മാ​ക്കി

പിറവം; പിറവത്ത് ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ല്‍ പാ​രാ​മെ​ഡി​ക്ക​ല്‍ വി​ദ്യാ​ര്‍​ഥി​യാ​യ യു​വാ​വി​നെ കാ​ണാ​താ​യി, പി​റ​വം എ​ക്സൈ​സ് ക​ട​വി​നു​സ​മീ​പ​ത്ത് കു​ളി​ക്ക​ട​വി​നോ​ടു​ ചേ​ര്‍​ന്ന് റോ​ഡ​രി​കി​ല്‍ ബൈ​ക്കും ഹെ​ല്‍​മ​റ്റും ചെ​രി​പ്പും ക​ണ്ട​തി​നെ​ത്തു​ട​ര്‍​ന്ന് ഇ​യാ​ള്‍ പു​ഴ​യി​ല്‍ ഇ​റ​ങ്ങു​ക​യോ ചാ​ടു​ക​യോ ചെ​യ്തെ​ന്ന സം​ശ​യ​ത്തി​ല്‍ നാ​ട്ടു​കാ​രും പൊ​ലീ​സും അ​ഗ്​​നി​ര​ക്ഷാ​സേ​ന​യും തി​ര​ച്ചി​ല്‍ ന​ട​ത്തുകയായിരുന്നു.

ബൈ​ക്കി​ന്റെ നമ്പർ തി​ര​ഞ്ഞു​ള്ള അ​ന്വേ​ഷ​ണ​ത്തി​ല്‍ ഇ​ല​ഞ്ഞി ആ​ലു​പു​രം സ്വ​ദേ​ശി 24 വ​യ​സ്സു​ള്ള ജോ​ഫി​നെ​യാ​ണ്​ കാ​ണാ​താ​യ​തെ​ന്ന് തി​രി​ച്ച​റി​ഞ്ഞു. കോ​ത​മം​ഗ​ല​ത്തു​നി​ന്ന്​ സ്‌​കൂ​ബാ ടീ​മും സ്ഥ​ല​ത്തെ​ത്തി തിരച്ചിൽ നടത്തി.

പക്ഷേ പ​ക​ൽ മു​ഴു​വ​ൻ തി​ര​ഞ്ഞെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല, പു​ഴ​യി​ലെ ശ​ക്ത​മാ​യ ഒ​ഴു​ക്കും ആ​ഴ​വും തി​ര​ച്ചി​ൽ ദു​സ്സ​ഹ​മാ​ക്കി. ക​ർ​ണാ​ട​ക​യി​ൽ ഫി​സി​യോ തെ​റ​പ്പി പ​ഠി​ക്കു​ന്ന ജോ​ഫി​ൻ നാ​ട്ടി​ലെ​ത്തി​യ​ശേ​ഷം 15 ദി​വ​സ​മാ​യി ക്വാ​റ​ൻ​റീ​നി​ലാ​യി​രു​ന്നു , കൂടാതെ ഫോ​ൺ അ​വ​സാ​ന​മാ​യി പ്ര​വ​ർ​ത്തി​ച്ച​ത് പി​റ​വം പാ​ഴൂ​ർ എന്ന സ്ഥലത്താണെന്നും പോലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button