Latest NewsNewsIndia

കോവിഡ് പ്രതിരോധം; എം​പി​മാ​രു​ടെ പി​എ​മാ​ര്‍​ക്ക് പാ​ര്‍​ല​മെ​ന്‍റി​ല്‍ പ്ര​വേ​ശ​നമില്ല

വി​ര​മി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും സ​ന്ദ​ര്‍​ശ​ക​ര്‍​ക്കും പ്ര​വേ​ശ​ന​വും നി​യ​ന്ത്രി​ച്ചി​ട്ടു​ണ്ട്

ന്യൂഡൽഹി; കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പാ​ര്‍​ല​മെ​ന്‍റ് അം​ഗ​ങ്ങ​ളു​ടെ പേ​ഴ്‌​സ​ണ​ല്‍ സ്റ്റാ​ഫി​ന് പാ​ര്‍​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​നു​ള്ളി​ല്‍ പ്ര​വേ​ശ​ന​മി​ല്ല, എം‌​പി‌​മാ​രു​ടെ 800 ഓ​ളം പി‌​എ​മാ​രു​ടെ സാ​ന്നി​ധ്യം സ​ഭാ സ​മ്മേ​ള​ന​ത്തി​നെ​ത്തു​മ്പോ​ള്‍ സ്ഥി​തി​ഗ​തി​ക​ള്‍ മോ​ശ​മാ​ക്കു​മെ​ന്ന് ലോ​ക്‌​സ​ഭ സെ​ക്ര​ട്ട​റി ജ​ന​റ​ല്‍ സ്നേ​ഹ​ല​ത ശ്രീ​വാ​സ്ത​വ ഉ​ത്ത​ര​വി​ല്‍ വ്യക്തമാക്കി.

കൂടാതെ സാ​മൂ​ഹി​ക അ​ക​ലം സം​ബ​ന്ധി​ച്ച മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പ്ര​കാ​രം അ​ടു​ത്തൊ​രു ഉ​ത്ത​ര​വ് ഉ​ണ്ടാ​കും വ​രെ എം​പി​മാ​രു​ടെ പി​എ​മാ​ര്‍​ക്ക് പാ​ര്‍​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​നു​ള്ളി​ല്‍ പ്ര​വേ​ശ​നം നി​ഷേ​ധി​ച്ച​താ​യി സ്നേ​ഹ​ല​ത ശ്രീ​വാ​സ്ത​വ അ​റി​യി​ച്ചു, വി​ര​മി​ച്ച ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും സ​ന്ദ​ര്‍​ശ​ക​ര്‍​ക്കും പ്ര​വേ​ശ​ന​വും നി​യ​ന്ത്രി​ച്ചി​ട്ടു​ണ്ട്, പാ​ര്‍​ല​മെ​ന്‍റി​ലെ നാ​ലി​ലേ​റെ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് ന​ട​പടി.

എന്നാൽ നേരത്തെ കേ​ന്ദ്ര പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം സെ​ക്ര​ട്ട​റി​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു, ഇ​ദ്ദേ​ഹ​വു​മാ​യി സ​മ്പര്‍​ക്കം പു​ല​ര്‍​ത്തി​യ​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നു​ള​ള ശ്ര​മ​ത്തി​ലാ​ണ് മ​ന്ത്രാ​ല​യം, പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഓ​ഫീ​സി​ല്‍ ജോ​ലി ചെ​യ്യു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രോ​ട് നി​രീ​ക്ഷ​ണ​ത്തി​ല്‍ പോ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്, ബു​ധ​നാ​ഴ്ച​യാ​ണ് പ്ര​തി​രോ​ധ സെ​ക്ര​ട്ട​റി​ക്ക് കോ​വി​ഡ് സ്ഥിതീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button