തിരുവനന്തപുരം: അഞ്ചാം ഘട്ട ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകളുടെ ഭാഗമായി ആരാധനാലയങ്ങള്‍ തുറക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും തിരുവനന്തപുരം പാളയം ജുമാ മസ്ജിദ് തല്ക്കാലം തുറക്കില്ലെന്ന് ജമാഅത് പരിപാലന സമിതി. യാത്രക്കാരും, അപരിചിതരുമാണ് ഇവിടെ പ്രാര്‍ത്ഥനയ്ക്കായി എത്തുന്നതെന്നും അതിനാല്‍ മാര്‍ഗനിര്‍ദേശപ്രകാരമുള്ള നിയന്ത്രണങ്ങള്‍ പാലിക്കുന്നത് ബുദ്ധിമുട്ടാകുമെന്നുമാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്.
Post Your Comments