Latest NewsIndiaNews

യുവാവ് മുങ്ങിയത് 93 ലക്ഷം രൂപ ലോണെടുപ്പിച്ച ശേഷം, ഓൺലൈൻ കാമുകനെതിരെ പരാതിയുമായി യുവതി

ബെം​ഗളുരു സ്വദേശിയായ ഇരുപത്തഞ്ചുകാരിയാണ് തട്ടിപ്പിന് ഇരയായത്

ബെം​ഗളുരു; ലോക്ക് ഡൗൺ കാലത്തും തട്ടിപ്പ് സജീവം, ബഹുരാഷ്ട്രക്കമ്പനിയിലെ ജീവനക്കാരിയിൽനിന്ന് സുഹൃത്തായ യുവാവ് 93 ലക്ഷം രൂപ തട്ടിയെടുത്തുതായി പരാതി.

ബെം​ഗളുരു സ്വദേശിയായ ഇരുപത്തഞ്ചുകാരിയാണ് തട്ടിപ്പിന് ഇരയായത്, സംഭവത്തിൽ യുവതിയുടെ സുഹൃത്തായ ഹനുമന്ത് കുള്ളാറിന്റെ പേരിൽ പോലീസ് കേസെടുത്തതായി വ്യക്തമാക്കി.

സാമൂഹിക മാധ്യമങ്ങളിലൂടെയാണ് യുവതി യുവാവുമായി അടുപ്പത്തിലായത്, പിന്നീട് നേരിട്ട് കാണുകയും വിവാഹം കഴിക്കാമെന്ന ധാരണയിൽ എത്തുകയുമായിരുന്നു.എന്നാൽ നഗരത്തിൽ ബിസിനസ് ചെയ്യുകയാണെന്നാണ് ഇയാൾ യുവതിയെ ധരിപ്പിച്ചിരുന്നത്. പിന്നീട് തന്റെ രക്ഷിതാക്കളെ ഒന്നിച്ചുകണ്ട് വിവാഹത്തിന് സമ്മതം വാങ്ങാമെന്നും അതിന് മുൻപ് കുറച്ച് പണം വേണമെന്നും പറഞ്ഞ് ആദ്യം 7 ലക്ഷവും പിന്നീട് പല ബാങ്കുകളിൽ നിന്നായി 93 ലക്ഷം ഇത്തരത്തിൽ ലോണായി എടുപ്പിയ്ക്കുകയായിരുന്നു.

കൂടാതെ യുവതിയുടെ സിബിൽ സ്‌കോർ നല്ലതായതിനാൽ കൂടുതൽ ലോൺ ലഭിക്കുമെന്നാണ് ഇതിന് കാരണമായി ഹനുമന്ത് പറഞ്ഞിരുന്നത്, എന്നാൽ തവണകളെല്ലാം മുടങ്ങിയതോടെ ചതി മണത്ത യുവതി പണം തിരികെ ആവശ്യപ്പെടുകയായിരുന്നു.

എന്നാൽ പണം അടയ്ക്കാനോ യുവതിയുമായി സംസാരിക്കാനോ ഹനുമന്ത് തയ്യാറായില്ല. പലവട്ടം ഇയാളെ കാണാൻ ശ്രമിച്ചെങ്കിലും കഴിയാതെ വന്നതോടെ യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button