തിരുവനന്തപുരം: ഞായറാഴ്ചകളിൽ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രോഗവ്യാപനം തുടരുന്ന സാഹചര്യത്തില്‍ ഒരു ദിവസമെങ്കിലും സമ്പൂർണ ലോക്ക് ഡൗൺ തുടരുന്നത് നല്ലതാണെന്ന് അദ്ദേഹം വ്യക്തമാക്കി. രോഗവ്യാപന കേന്ദ്രങ്ങളായി മാറിയ പ്രദേശങ്ങൾ അണുവിമുക്തമാക്കാന്‍ നിർദേശമുണ്ട്.
അതേസമയം സംസ്ഥാനത്ത് ജൂണ്‍ എട്ടുമുതല്‍ ആരാധനാലയങ്ങള്‍ തുറക്കും. ആരാധനാലയങ്ങളിലെ ചടങ്ങുകളില്‍ കരസ്പര്‍ശം പാടില്ല. ആരാധനാലയങ്ങളുടെ വലിപ്പം അനുസരിച്ചും സാമൂഹികഅകല നിബന്ധന പാലിച്ചും ഒരുസമയം എത്രപേര്‍ എത്തണമെന്ന കാര്യത്തില്‍ ക്രമീകരണം ഉണ്ടാകും. ആറടി അകലം ആരാധനാലയങ്ങളിലും ബാധകമാണ്. വിഗ്രഹം, വിശുദ്ധപുസ്തകം തുടങ്ങിയവയില്‍ തൊടാന്‍ പാടില്ലെന്നും നിർദേശമുണ്ട്.
Post Your Comments