KeralaLatest NewsIndia

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്നു മുതല്‍ വിവാഹ ചടങ്ങുകള്‍ പുനരാരംഭിക്കും, ഇന്ന് നടക്കുന്നത് 9 വിവാഹങ്ങൾ

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നാണ് വെള്ളിയാഴ്ചത്തേക്ക് ഒമ്പത് വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്

തൃശ്ശൂര്‍: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയ ശേഷം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് മുതല്‍ വിവാഹ ചടങ്ങുകള്‍ പുനരാരംഭിക്കും. ഒമ്പത് വിവാഹങ്ങളാണ് ബുക്ക് ചെയ്തിരിക്കുന്നത്. ജൂണ്‍ 4 മുതല്‍ വിവാഹങ്ങള്‍ നടത്താനാണ് ദേവസ്വം തീരുമാനിച്ചത്. ആദ്യ ദിവസം വിവാഹങ്ങള്‍ക്ക് ആരും രജിസ്റ്റര്‍ ചെയ്തില്ല. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നാണ് വെള്ളിയാഴ്ചത്തേക്ക് ഒമ്പത് വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള സുരക്ഷയെ മുന്‍നിര്‍ത്തി ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. വിവാഹങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു. ലോക്ക്ഡൗണില്‍ ഇളവുകള്‍ വരുത്തിയതോടെയാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയത്.

മൂന്ന് മാസം വരെയാണ് മുന്‍കൂട്ടി രജിസ്ട്രേഷന്‍ നടത്താന്‍ കഴിയുക. ഇത് വരെ 58 വിവാഹങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞുവെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ വി. വി ശിശിര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button