പെഷവാർ : സ്ഫോടനത്തിൽ രണ്ട് അധ്യാപകർ കൊല്ലപ്പെട്ടു. പാകിസ്ഥാനിൽ അഫ്ഗാൻ അതിർത്തിയോട് ചേർന്ന വടക്ക് കിഴക്കൻ മേഖലയിൽ , ഖൈബർ പക്തുൻഖ്വ പ്രവിശ്യയിലെ ബജൗർ ജില്ലയിലെ ദമാദോല മേഖലയിലെ റോഡിലാണ് ബോംബ് സ്‌ഫോടനമുണ്ടായത്.
Also read : പാകിസ്ഥാൻ ചോദിക്കുന്ന ചോദ്യങ്ങൾ സേനക്കെതിരെ ഉന്നയിക്കരുത്, കോൺഗ്രസിന് താക്കീതുമായി ജമ്മു കശ്മീര്‍ ഡിജിപി
ഈ സമയം ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സ്വകാര്യ സ്കൂൾ അധ്യാപകനായ അബ്ദുൾ റഹ്മാൻ, സർക്കാർ സ്കൂൾ അധ്യാപകനായ ഇസ്മയിൽ എന്നിവരാണ് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചതെന്ന് പ്രദേശവാസികൾ പറഞ്ഞു. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Post Your Comments