ചെന്നൈ: ചെന്നൈയില്‍ കൊറോണ രോഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ്. ജൂലായ് അവസാനത്തോടെ കോവിഡ് ബാധിതരുടെ എണ്ണം ഒന്നര ലക്ഷമാകുമെന്നാണ് ഡോ എം.ജി.ആര്‍ മെഡിക്കല്‍ സര്‍വകലാശാലയുടെ പ്രവചനം. 1,600ത്തോളം പേര്‍ മരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവാണ് തമിഴ്‍നാട്ടിൽ ഉണ്ടായിരിക്കുന്നത്. ദിവസങ്ങൾക്ക് മുന്‍പ് 10,000 രോഗികളുണ്ടായിരുന്ന സംസ്ഥാനത്ത് വ്യാഴാഴ്ചയോടെ ഇത് 27,256 ആയി. ചെന്നൈ നഗരത്തില്‍ മാത്രം ഇതുവരെ 18,693 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
Post Your Comments