Latest NewsNewsSaudi ArabiaGulf

കോവിഡ് : സൗദിയിൽ ഒരു പ്രവാസി മലയാളി കൂടി മരണപ്പെട്ടു

റിയാദ് : സൗദിയിൽ ഒരു പ്രവാസി മലയാളി കൂടി കോവിഡ് ബാധിച്ച് മരണപ്പെട്ടു . ക​ണ്ണൂ​ർ ചാ​ല സ്വ​ദേ​ശി ചാ​ല പ​ടി​ഞ്ഞാ​റെ​ക്ക​ര​യി​ലെ സ​മീ​റ​യി​ൽ ടി. ​മു​സ്ത​ഫ(54) യാ​ണു റി​യാ​ദി​ൽ മ​രി​ച്ച​ത്. ഭാ​ര്യ: സ​മീ​റ. മ​ക്ക​ൾ: മു​ബ​ഷീ​ർ, ഇ​സ്മ​യി​ൽ (സി​പി​എം ചാ​ല പ​ടി​ഞ്ഞാ​റെ​ക്ക​ര ബ്രാ​ഞ്ചം​ഗം), ശ​ഹാ​ന ശ​രി​ൻ, സി​ഹാ​ന. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Also read : കോവിഡ് 19; മൂന്നക്കം കടന്നു, ആന്റിബോഡി ടെസ്റ്റുകള്‍ വ്യാപകമാക്കാന്‍ കേരളം

അതേസമയം സൗദിയിൽ കോവിഡ് ബാധിച്ച് 31പേർ കൂടി വെള്ളിയാഴ്ച്ച മരിച്ചു. മക്ക, ജിദ്ദ, മദീന, റിയാദ്​, ദമ്മാം, ത്വാഇഫ്, ഹഫർ അൽബാത്വിൻ എന്നിവിടങ്ങളിലാണ് മരണം സംഭവിച്ചത്. 2,591 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 642ഉം, രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 95,748 ഉം ആയി. 1650 പേർ കൂടി സുഖം പ്രാപിച്ചതോടെ, രോഗമുക്തി നേടിയവരുടെ എണ്ണം 70,615 ആയി ഉയർന്നു. രാജ്യത്തെ വിവിധ ആശുപത്രികളിലായി 24,491 പേർ ചികിത്സയിലുണ്ട്. ഇതിൽ 1,412 പേർ ഗുരുതരാവസ്ഥയിലാണ്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button